Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമല്ല പേടിയാണ് ആരാധകർക്ക് അനുഷ്കയോട്

anushka

ദേവസേനയെ പ്രണയിച്ചവർ ഇനി വല്ലാതെ ഭയപ്പെടാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം അനുഷ്കയെ വീണ്ടും അഭ്രപാളികളിലേക്ക് പ്രതീക്ഷിച്ച പ്രേക്ഷകർക്ക് മുന്നിൽ അനുഷ്ക ഇനി പ്രത്യക്ഷപ്പെടുക ഒരു ഹൊറർ ചിത്രത്തിലൂടെയാണ്. അരുന്ധതി എന്ന ചിത്രത്തിലെ അനുഷ്കയുടെ പ്രകടനം ആരാധകർ ഇനിയും മറന്നിട്ടില്ല.

എന്നാൽ ഭാഗമതി എന്ന ചിത്രത്തിനു മുന്നിൽ അരുന്ധതിയൊന്നും ഒന്നുമല്ല എന്നാണ് കേൾക്കുന്നത്. പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ പോന്ന ദൃശ്യങ്ങളുമായാണ് ഭാഗമതിയുടെ ട്രെയിലർ എത്തുന്നത്. വലം കൈയിലെ ചുറ്റിക കൊണ്ട് ഇടം കൈയിൽ ആണിയടിച്ചു കയറ്റുന്ന അനുഷ്കയാണ് വിഡിയോയിലുള്ളത്. കഥാപാത്രത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കുന്ന അനുഷ്കയുടെ പുതിയ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.

ബാഹുബലിയിലെ ദേവസേനയെ പ്രണയിച്ച, രുദ്രാമാദേവിയിലെ റാണിയെ ആരാധിച്ച, അരുന്ധതിയിലെ നായികയോടു ബഹുമാനം തോന്നിയ ആരാധകർ വൻ പ്രതീക്ഷയോടെയാണ് ഭാഗമതിയെ കാത്തിരിക്കുന്നത്. ഉണ്ണിമുകുന്ദനാണ് ചിത്രത്തിലെ നായകൻ. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.