Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം അസൂയപ്പെടുന്നു ഈ വാർത്താ അവതാരകയ്ക്കെന്താ വയസ്സാവാത്തത്?

weather-woman ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

നമുക്കിടയിലും അങ്ങനെ ചിലരുണ്ട്. വയസ്സു കൂടുന്തോറും  കൂടുതല്‍ ചെറുപ്പമായി വരുന്നവര്‍. ഇവര്‍ക്ക് ഒന്നും ഒരിക്കലും വയസ്സവില്ലേ എന്നും നമ്മളൊക്കെ അസൂയയോടെ ചോദിക്കാറുമുണ്ട്. പ്രായമാകാത്ത ദേവത എന്നു സമൂഹ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഒരു സ്ത്രീയുണ്ട് അങ്ങു ചൈനയില്‍ കക്ഷിയുടെ പേര് യാങ്ങ്‌ ഡാന്‍.

 44 വയസ്സുള്ള യാങ്ങ് ചൈനാസ് സ്റ്റേറ്റ് ബ്രോഡ്‌കാസറ്റ്‌ സിസിടിവിയിലെ കാലാവസ്ഥാ റിപ്പോർട്ട് അവതാരകയാണ്. 1996ൽ ആണ് അവർ ജോലിയിൽ പ്രവേശിച്ചത്.

ഇരുപത്തിരണ്ടു വര്‍ഷം മുൻപ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് അവരിപ്പോഴുമിരിക്കുന്നത്. വണ്ണം കൂടുകയോ ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടുകയോ ഒന്നും ചെയ്തിട്ടില്ല. 

അവരുടെ റിപ്പോർട്ട് കണ്ട് വളർന്നു വലുതായ പലയാളുകളേയും ഇപ്പോൾ കണ്ടാൽ അവരേക്കാൾ പ്രായം പറയും. ഈ അവതാരകയ്ക്കെന്താ  പ്രയമാകാത്തത് എന്നാണ് എല്ലാവരും അസൂയയോടെ ചോദിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് വെതർപ്രോഗ്രാം പുറത്തിറക്കിയ ഒരു വിഡിയോയിലൂടെയാണ് ഈ അവതാരക ഇപ്പോൾ  വാർത്തകളിൽ നിറയുന്നത്.

1996 മുതല്‍ 2018 വരെയുള്ള വർഷങ്ങളിൽ അവർ അവതരിപ്പിച്ച കാലാവസ്ഥാ റിപ്പോർട്ടുകൾ കോർത്തിണക്കിക്കൊണ്ടുള്ള വിഡിയോയാണ് പുറത്തിറക്കിയത്. പക്ഷേ വിഡിയോയിലെ ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്നവർക്ക് അത് ഒരുദിവസം ചിത്രീകരിച്ച വിഡിയോ ആണോ ‌എന്നു സംശയം തോന്നി. കാരണം പേരിനുപോലും ഒരു ചെറിയ മാറ്റം അവർക്കുണ്ടായിട്ടില്ല എന്നതു തന്നെ.

ഈ വിഡിയോ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഒരിക്കലും പ്രായമാകാത്ത അവതാരകയുടെ കഥ പുറംലോകം അറിഞ്ഞത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ വിഡിയോ വീണ്ടും വീണ്ടും കാണുകയാണ് ചിലയാളുകൾ.