Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കൾ പട്ടിണികിടക്കാതിരിക്കാൻവിധവകളായ 5 സ്ത്രീകൾ റസ്റ്റോറന്റ് തുടങ്ങി; ഇപ്പോൾ

eatery ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളുകളെ മരണം തട്ടിയെടുക്കുമ്പോൾ പകച്ചുപോകാറുണ്ട്. ആ നഷ്ടം ഒരു കുടുംബനാഥന്റേതാകുമ്പോൾ നഷ്ടത്തിന്റെ ആഴം കൂടും. അങ്ങനെയൊരു ദിവസം ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അഞ്ചു സ്ത്രീകൾ ചേർന്നെടുത്ത തീരുമാനം കൊണ്ട് ഇന്ന് പലരും വിശപ്പാറ്റുന്നുണ്ട്. മക്കൾ പട്ടിണി കിടക്കരുത് എന്നൊരു ആഗ്രഹം മാത്രമേ അന്ന് ആ അമ്മമാർക്കുണ്ടായിരുന്നുള്ളൂ. അതിനുവേണ്ടിയാണ് അവർ റസ്റ്റോറന്റ് ആരംഭിച്ചത്.

പാക്കിസ്ഥാനിലെ സർഗോദയിലാണ് വിധവകളായ അഞ്ചു സ്ത്രീകൾ ചേർന്ന് റസ്റ്റോറന്റ് നടത്തുന്നത്. ഭർത്താവിന്റെ മരണത്തോടെ താനും മക്കളും പട്ടിണികിടക്കരുത് എന്ന ചിന്തയാണ് അവരെ റസ്റ്റോറന്റ് തുടങ്ങാൻ പ്രേരിപ്പിച്ചത്. പക്ഷേ ഇപ്പോൾ മാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും ഈ റസ്റ്റോറസ്റ്റ് പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്.

സ്വാദിഷ്ടമായ ഭക്ഷണം വയറുനിറയെ വിളമ്പുന്ന ഈ റസ്റ്റോറന്റിനെക്കുറിച്ച് നാട്ടുകാർക്കൊക്കെ നല്ല അഭിപ്രായമാണ്. സർക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം ലഭിക്കുകയാണെങ്കിൽ റസ്റ്റോറന്റിന്റെ പ്രവർത്തനം വിപൂലീകരിക്കാൻ സാധിക്കുമെന്നാണ് ഈ അമ്മമാർ പറയുന്നത്.