ADVERTISEMENT

ലാപ്ടോപ്പ് വിതരണം 
നെടുമ്പാശേരി ∙ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, മേയ്ക്കാട് ദേവസ്വം ശ്രീകൃഷ്ണ ദേവസ്വം ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50 ശതമാനം സബ്സിഡിയിൽ വിദ്യാർഥികൾക്ക് ലാപ്ടോപ്പും വനിതകൾക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. ഇരു ചക്ര വാഹനങ്ങളുടെ ടോക്കൺ വിതരണവും നടന്നു. 50 ലാപ്ടോപ്പും 50 തയ്യൽ മെഷീനും 100 ഇരു ചക്ര വാഹനങ്ങളുടെ ടോക്കൺ വിതരണവുമാണ് നടന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ‌ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.എ.ബ്രഹ്മരാജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വി.ഷൺമുഖൻ, പി.ഐ.ജോൺസൺ, എസ്.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

വർണക്കൂട്ടം ക്യാംപ്
കോതമംഗലം∙ മാർ ബേസിൽ സ്പോർട്സ് അക്കാദമി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയ് 2 മുതൽ 10 വരെ 'വർണക്കൂട്ടം' സമ്മർ വെക്കേഷൻ ക്യാംപ് നടത്തും. 5 മുതൽ 8–ാം ക്ലാസ് വരെയുള്ളവർക്കു പങ്കെടുക്കാം.97440 47865.

ഖുർആൻ പഠന ക്ലാസ് ആരംഭിച്ചു
പെരുമ്പാവൂർ ∙തോട്ടുവ മംഗളഭാരതിയിൽ ഖുർആൻ പഠന ക്ലാസ് ആരംഭിച്ചു.  സി എച്ച് മുസ്തഫ മൗലവി നേതൃത്വം നൽകും. ‌സ്വാമിനി ജ്യോതിർമയി ഭാരതി അധ്യക്ഷത വഹിച്ചു. സ്വാമി ശിവദാസ്, കെ.പി.ലീലാമണി, സ്വാമിനി ത്യാഗീശ്വരി, സി.എസ്.പ്രതീഷ്, ജോജോ പോൾ, ഖുർആൻ അകമ്പൊരുൾ പ്രസിദ്ധീകരണ ചെയർമാൻ അബ്ദുല്ല അബൂബക്കർ, പി.എച്ച്.ഷാജഹാൻ, ടി.പി. ബഷീർ, സി.എസ്. പ്രതീഷ്, കെ.എസ്.അഭിജിത് എന്നിവർ പ്രസംഗിച്ചു. ഇന്നു സമാപിക്കും. ഡിസംബർ വരെ മതങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഖുർആൻ പഠനം സംഘടിപ്പിച്ചത്. ഈ മാസം ബുദ്ധദർശനത്തെക്കുറിച്ചുള്ള പഠനം നടക്കും. കേന്ദ്ര റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി.നടേശൻ പഠന ക്ലാസ് നയിക്കും.മറ്റു മത ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനം തുടർ മാസങ്ങളിൽ നടക്കും.

വോൾട്ടേജ് ക്ഷാമം രൂക്ഷം
പെരുമ്പാവൂർ ∙ അല്ലപ്ര ചാത്തൻകുളം ട്രാൻസ്ഫോമറിന് കീഴിലെ പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം. വേനൽക്കാലത്ത്  വോൾട്ടേജ് ഇല്ലാതിരിക്കുന്നതു കടുത്ത പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. 

വിദ്യാഭ്യാസ ധനസഹായം:അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ നിർധന വിദ്യാർഥികൾക്കു ശ്രീനാരായണ സേവാസംഘം വിദ്യാഭ്യാസ ധനസഹായത്തിനു മേയ് 9നു മുൻപ് അപേക്ഷിക്കാം.  12നു രാവിലെ 10ന് എറണാകുളം മുല്ലശേരി കനാൽ റോഡിലെ സഹോദരസൗധത്തിൽ നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസിൽവച്ചു ധനസഹായവിതരണം നടത്തും. 8590518053.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com