Download Manorama Online App
പൊന്നാനി∙ പൊന്നാനി ചെറുവായ്ക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ചശേഷം സ്വർണാഭരണം കവർന്നു. ചെറുവായ്ക്കര പള്ളക്കളം സ്വദേശിനി കുന്തനകത്ത് ഹൗസിൽ രാധയെ ആണ് വായ് മൂടി കെട്ടി മർദിച്ചശേഷം അണിഞ്ഞിരുന്ന മൂന്നര പവൻ സ്വർണാഭരണം കവർന്നത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. പരുക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം ∙ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നല്കാം.അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണികൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക്
എടപ്പാൾ ∙ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരൾച്ച ബാധിച്ച കൃഷിയിടങ്ങൾ ജില്ലാ – ബ്ലോക്ക് തല വിദഗ്ധ സമിതി സന്ദർശിച്ചു. വിവിധ പാടശേഖരങ്ങളിൽ കഠിനമായ ചൂടിൽ വെള്ളം ലഭിക്കാത്തതുമൂലം വിളവ് എടുക്കാൻ കഴിയാതെ 20 ഹെക്ടർ നെൽക്കൃഷി പൂർണമായും കരിഞ്ഞുണങ്ങിയതായും വിളവെടുത്ത നെല്ലിൽ 50 മുതൽ 60 ശതമാനം വരെ വിളവ്
എടക്കര ∙ ഊട്ടി സന്ദർശനത്തിന് ഏർപ്പെടുത്തിയ ഇ-പാസ് പരിശോധനയെത്തുടർന്ന് നാടുകാണി ചെക്പോസ്റ്റിൽ ഗതാഗത തടസ്സം. ഊട്ടി സന്ദർശിക്കാനെത്തുന്നവർക്ക് ഇന്നലെ മുതലാണ് ഇ-പാസ് നിർബന്ധമാക്കിയത്. റവന്യു, വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം രാവിലെ 7 മുതൽ തന്നെ നാടുകാണി-നിലമ്പൂർ റോഡിൽ നാടുകാണി ടോൾ
തിരൂർ ∙ അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ് ഇപ്പോൾ തിരൂർ ജില്ലാ ആശുപത്രി. വൈദ്യുതി മുടങ്ങുമ്പോൾ പകരം സംവിധാനമില്ലാത്തതും ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരുമില്ലാത്തും കന്റീൻ പ്രവർത്തിക്കാത്തതുമടക്കം ഒട്ടേറെ പ്രശ്നങ്ങളാണ് ആശുപത്രി നേരിടുന്നത്. രോഗികൾ പ്രതിഷേധിച്ചു തുടങ്ങിയതോടെ ഇന്നലെ എംഎൽഎ ആശുപത്രിയിൽ
നിലമ്പൂർ ∙ രാജ്യറാണിയിൽ ഉല്ലാസയാത്ര പോയ SSLC, പ്ലസ് ടു വിദ്യാർഥികളായ 2 ആൺകുട്ടികൾ ഫുട് ബോർഡിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ തട്ടി കാലുകൾക്ക് ഗുരുതര പരുക്കേറ്റതായി വിവരം. വൈക്കത്ത് വച്ചാണ് സംഭവം. കുട്ടികളുടെ കരച്ചിൽ കേട്ട് വടപുറം സ്വദേശി ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതായാണ് വിവരം. കുട്ടികൾ
തിരൂർ ∙ ചെവിയിൽ ഇയർഫോൺ വച്ച് പാളം മുറിച്ചുകടന്ന യുവാവിനെ ജനശതാബ്ദി ട്രെയിനിനു മുൻപിൽനിന്ന് ആർപിഎഫ്, എക്സൈസ് ഇൻസ്പെക്ടർമാർ ചേർന്നു വലിച്ചു കയറ്റി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ജനശതാബ്ദി
മഅദിൻ ദഅവ കോളജ്പ്രവേശന പരീക്ഷ 14ന്: മലപ്പുറം∙ മഅദിൻ ദഅവ കോളജിലേക്കുള്ള പ്രവേശന പരീക്ഷ (എം ഡെറ്റ്) 14ന് മഅദിൻ ക്യാംപസിൽ നടക്കും. മതപഠനത്തോടൊപ്പം പ്ലസ് വൺ ക്ലാസിലേക്കു സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. 7 വർഷത്തെ കോഴ്സിൽ മത, ഭൗതിക രംഗത്ത് ബിരുദാനന്തര ബിരുദം നേടാനും ഇംഗ്ലിഷ്, അറബി, ഉറുദു, സ്പാനിഷ്, ജർമൻ ഭാഷകൾ പഠിക്കാനും അവസരമുണ്ട്. ചേരാനാഗ്രഹിക്കുന്നവർ 10ന് മുൻപ് ഓൺലൈനായി (www.madin.edu.in) അപേക്ഷിക്കണം. 9072310111, 9072310222.
മലപ്പുറം∙ ‘പ്രായം ചിലർക്ക് ഒരു അക്കം മാത്രം’ എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വിഡിയോ കാണാം. ഗോൾ പോസ്റ്റിന് ഏകദേശം 40 മീറ്റർ അകലെനിന്ന് ഒരാൾ കിക്കെടുക്കുന്നു. പ്രായം 57 വയസ്സെന്ന് അയാൾതന്നെ പറയുന്നതു കേൾക്കാം. വലതു കാലിൽനിന്നു പറന്ന കരിയിലക്കിക്ക് ഗോൾ പോസ്റ്റിന്റെ മൂലയിലേക്കു പറന്നിറങ്ങുന്നു.
എടവണ്ണ ∙ അക്ഷയ് ഇനി സ്പെയിനിൽ പന്തു തട്ടും. യുറോപ്യൻ ഫുട്ബാൾ ലോകത്ത് കാൽപന്തു തട്ടാനായി സ്പെയിനിലേക്ക് അക്ഷയ് പറന്നുയരുമ്പോൾ പത്തപ്പിരിയമെന്ന നാടിനു കൂടി അഭിമാനം. പതിനെട്ടുകാരന് യൂറോപ്യൻ ഫുട്ബാൾ ലോകത്തെത്താൻ ബിരിയാണി ചാലഞ്ച് നടത്തിയാണ് ഒരു നാട് മുഴുവൻ കൂടെ നിന്നത്. ശനി രാവിലെ 8.30ന്
എടക്കര ∙ ഊട്ടി സന്ദർശനത്തിന് 7 മുതൽ ഇ–പാസ് നിർബന്ധമാകുന്നു, പരിശോധന നീലഗിരി അതിർത്തി ചെക്പോസ്റ്റുകളിൽ. യാത്ര ഊട്ടിയിലേക്കല്ലെങ്കിലും നീലഗിരിയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഇ–പാസ് വേണം. epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഇ– പാസ് ലഭിക്കുന്നത്. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന
തേഞ്ഞിപ്പലം ∙ കോഹിനൂരിലും വൈകാതെ വാഹന ഗതാഗതം വൺവേ അടിസ്ഥാനത്തിലേക്ക്. യൂണിവേഴ്സിറ്റി അധ്യാപക പാർപ്പിട സമുച്ചയ പരിസരത്ത് നിർമിച്ച സർവീസ് റോഡിൽ ടാറിങ് നടത്തി. യൂണിവേഴ്സിറ്റി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം വൈകാതെ ഈ സർവീസ് റോഡ് വഴി വൺവേ അടിസ്ഥാനത്തിലാക്കും. ഇപ്പോൾ കോഹിനൂരിൽ മാത്രമാണ്
തിരൂർ ∙ പൂരപ്പുഴയുടെ കണ്ണീരാഴങ്ങളിലേക്ക് ബോട്ട് മറിഞ്ഞുണ്ടായ അപകടം നടന്നിട്ട് വർഷമൊന്ന് പിന്നിട്ടെങ്കിലും ഇന്നും ഹൃദയം മുറിയുന്ന വേദനയാണ് ആ ഓർമകൾ നൽകുന്നത്. ശാന്തമായൊഴുകിയിരുന്ന പൂരപ്പുഴയിൽ ഒറ്റ രാത്രി കൊണ്ടായിരുന്നു മരണത്തിന്റെ ഗന്ധം പടർന്നത്. കടലിന്റെ സൗന്ദര്യം പകർന്നിരുന്ന തൂവൽത്തീരവും
തിരൂർ ∙ താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിന് ഇന്ന് ഒരു വർഷം തികയുന്നു. താനൂർ തൂവൽതീരത്തുനിന്ന് പുറപ്പെട്ട ഉല്ലാസബോട്ട് പൂരപ്പുഴയിൽ മറിഞ്ഞ് കുട്ടികളടക്കം 22 പേരാണു മരിച്ചത്. അപകടത്തിൽപെട്ട ബോട്ടിന് റജിസ്ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും സഹായികളും പോർട്ട്
അധ്യാപകർ;∙ ഇരിമ്പിളിയം ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, അറബിക്, ഹിന്ദി, സോഷ്യോളജി, ബോട്ടണി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് 21നും, ഹിസ്റ്ററി, എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ് , മാത്സ് അധ്യാപക തസ്തികകളിലേക്ക് 22നും രാവിലെ 10ന് അഭിമുഖം
കോഴിക്കോട് ∙ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച്
മാറഞ്ചേരി∙ പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കാത്തതിനെ തുടർന്ന് മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനുള്ളിൽ യുഡിഎഫ് നിരാഹാര സമരം ആരംഭിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.മാധവൻ, സംഗീത രാജൻ, സുലൈഖ റസാഖ് എന്നിവരാണ് ഓഫിസിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ജലജീവൻപദ്ധതി പ്രകാരം പൈപ്പിടാൻ റോഡ് പൊളിച്ചിട്ടതോടെ നാട്ടുകാർ ഏറെ ബുദ്ധിമുട്ടിലാണ്.
പ്രതിഷ്ഠാദിനം 11ന് താനൂർ ∙ ഒഴൂർ എരനെല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 11ന് പ്രതിഷ്ഠാദിന ഉത്സവം ആഷോഷിക്കും. കല്ലൂർമന നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.10ന് കലവറ നിറയ്ക്കൽ. 14ന് പാതിരിക്കുന്നത്ത് ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സർപ്പബലി നടക്കും.
മലപ്പുറം∙ പരാതികൾക്ക് ഇടനൽകാതെ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കു പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്–യുജി പരീക്ഷ ജില്ലയിൽ പൂർത്തിയായി. 30 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 14,815 പേർ എഴുതി.ജില്ലയിൽ പരീക്ഷ എഴുതാനായി 15,354 പേരായിരുന്നു റജിസ്റ്റർ ചെയ്തിരുന്നത്. ജില്ലയിലെ 27
പെരിന്തൽമണ്ണ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം മേൽപാലത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചക്രം ഊരിത്തെറിച്ചു. ചെർപ്പുളശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.മേൽപാലത്തിൽ തിരക്കായതിനാൽ
തിരൂർ ∙ ഏതു കടുത്ത വേനലിലും ചെറു ചാലിന്റെ രൂപത്തിലെങ്കിലും ഭാരതപ്പുഴ ഒഴുകിയിരുന്നു. എന്നാൽ ഈ വേനലിൽ ആ ചാലും അതിലെ ഒഴുക്കും ഇല്ലാതായ സ്ഥിതിയാണ്. പലയിടത്തായി ചെറുകുളങ്ങൾ രൂപപ്പെട്ട പോലെയാണ് പുഴയുടെ ഇപ്പോഴത്തെ അവസ്ഥ. വെള്ളം താണുതുടങ്ങിയ ഇടങ്ങളിലെല്ലാം ചെളിയാണ്. പുഴയോരത്തെ കിണറുകളും ചെറു ജലാശയങ്ങളും
തച്ചനാട്ടുകര (പാലക്കാട്) ∙ കാറിൽ കടത്തിയ 190 ഗ്രാം മെത്താഫിറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശിയെ നാട്ടുകൽ പൊലീസ് സാഹസികമായി പിടികൂടി. നാട്ടുകൽ പൊലീസും പാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നാട്ടുകൽ പൊലീസ് സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണു തിരൂർ മുത്തൂർ വലിയ പീടിയേക്കൽ അബൂബക്കർ
എരമംഗലം ∙ വയലുകളിൽ ദിവസവും തീപിടത്തമുണ്ടാകുന്നതു മൂലം ദുരിതത്തിലായത് പൊന്നാനിയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. പൊന്നാനി കോൾ മേഖലയിലെ വയലുകളിലാണ് ദിനംപ്രതി പുൽക്കാടുകൾ കത്തുന്നത്. തരിശിട്ട പാടശേഖരത്തെ പുൽക്കാടുകൾ അജ്ഞാത സംഘം കത്തിക്കുന്നതോടെ പുകയും തീയും ഉയരുകയാണ്. കൊടും ചൂടിൽ ദിവസവും അഞ്ചിലധികം
തിരൂർ ∙ ജൈവരീതിയിൽ പാടത്തിറക്കിയ പച്ചക്കറിക്കൃഷിക്ക് നല്ല വിളവ്. എന്നാൽ വാങ്ങാനാളില്ലാത്തത് കൃഷിയിറക്കിയ 20 സ്ത്രീകളുടെ കൃഷിക്കൂട്ടായ്മയെ വലയ്ക്കുന്നു. വിളവെടുത്ത വെള്ളരിയും വെണ്ടയുമെല്ലാം ചീഞ്ഞുപോകുന്നതിനു മുൻപ് വിറ്റില്ലെങ്കിൽ ഇവരുടെ അധ്വാനം പാഴാകും. മംഗലം വാളമരുതൂരിലെ 3 ഏക്കറോളം സ്ഥലത്താണ്
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും കസ്റ്റംസ് നടത്തിയ പരിശോധനയിൽ 4 യാത്രക്കാരിൽ നിന്നായി 1.67 കോടി രൂപയുടെ സ്വർണവും 2 യാത്രക്കാരിൽനിന്ന് 3.6 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും പിടികൂടി.വസ്ത്രങ്ങൾക്കുള്ളിൽ തേച്ചുപിടിപ്പിച്ചും പച്ചക്കറി നുറുക്കുന്ന വെജിറ്റബിൾ
തിരൂർ ∙ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ.പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് (46), കണ്ണൂർ അഴീക്കോട് ഓലടത്തായ വീട്ടിൽ റനീഷ് (27) എന്നിവരാണ് പിടിയിലായത്.വെട്ടം പറവണ്ണ മുറിവഴിക്കൽ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണം
പൊന്നാനി ∙ താനൂർ ബോട്ട് അപകടമുണ്ടാക്കിയ നടുക്കത്തിൽ ഒരു വർഷം പ്രായമാകുമ്പോഴും ജില്ലയുടെ തീരപ്രദേശത്ത് അപകട ബോട്ട് സർവീസുകൾ തുടരുന്നു. അപകടത്തിനു പിന്നാലെ കണ്ണിൽ പൊടിയിടാൻ പരിശോധനയും നടപടിയും കർശനമാക്കിയെങ്കിലും പിന്നീട് എല്ലാം തോന്നുംപടിയായി. ലൈസൻസില്ലാത്ത സ്രാങ്കാണ് പലയിടത്തും ഉല്ലാസ ബോട്ടുകൾ
തിരൂർ ∙ ട്രെയിനിനു നേർക്ക് കല്ലെറിയുന്നത് പതിവാകുന്നതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലാണ് കല്ലെറിയുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കർശന നടപടിയെടുക്കാനൊരുങ്ങി അധികൃതർ. വേനലവധിക്കു സ്കൂളുകൾ അടച്ചതിനു ശേഷമാണ് കല്ലെറിയൽ കൂടിയതെന്നാണ് ആർപിഎഫിന്റെ
പന്തീരാങ്കാവ്∙ വിൽപനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തിരൂർ സ്വദേശി പൊലീസ് പിടിയിൽ. തിരൂർ മംഗലം മങ്ങാംപറമ്പിൽ എം.പി.മുഹമ്മദ് ഷാഫി (44)യെ ആണ് ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ബൈപാസിലുള്ള മെട്രോ ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ
മലപ്പുറം∙ താനൂർ പുത്തൻതെരുവിൽ നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാട്ടുകാരും ടിഡിആർഎഫ് വൊളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
മമ്പാട് ∙ ചാലിയാറിന്റെ മമ്പാട് ടൗൺ കടവിൽ മണൽക്കൊള്ളയ്ക്കെതിരെ റവന്യു അധികൃതർ പരിശോധന നടത്തി. മാഫിയ ശേഖരിച്ചു കൂട്ടിയ മണൽ മണ്ണുമാന്തി ഉപയോഗിച്ച് പുഴയിൽ തിരികെ തള്ളി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണു പരിശോധന തുടങ്ങിയത്. 5 മണി വരെ നീണ്ടു. ഡപ്യൂട്ടി തഹസിൽദാർമാരായ കെ.ശബരീനാഥൻ, കെ.പി.പ്രമോദ്, വില്ലേജ് ഓഫിസർ
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം അവസാനഘട്ടത്തിലെത്തി. നിർമാണ ജോലികളും ഉപകരണങ്ങൾ സ്ഥാപിക്കലും പൂർത്തിയായി. വൈദ്യുത കണക്ഷൻ നൽകുന്നതും ഏതാനും ഭാഗത്തെ പൈപ് ലൈൻ പണിയും മാത്രമാണ് ബാക്കിയുള്ളത്. താലുക്ക് ആശുപത്രിയിലെ നിലവിലെ വൈദ്യുതി ലൈനിലെ സാങ്കേതിക പ്രശ്നങ്ങൾ
നിലമ്പൂർ ∙ കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ പ്രതികളെ പിടികൂടിയില്ല. ഒളിവിലെന്നാണ് പൊലീസിന്റെ വിശദീകരണം. കെഎൻജി പാതയിൽ അരുവാക്കോട് 11ന് രാത്രി 12.15ന് ആണ് സംഭവം. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ ആണ് ആക്രമിച്ചത്. കൈക്കുഞ്ഞ് ഉൾപ്പെടെ കാറിലുണ്ടായിരുന്നു.
തുവ്വൂർ ∙ വെള്ളത്തിനായി കുടുംബങ്ങൾ നെട്ടോട്ടമോടുമ്പോൾ പുഴയിൽ അവശേഷിക്കുന്ന വെള്ളക്കെട്ടിൽ വിഷം കലക്കി മീൻപിടിത്തം. മീനുകൾ ചത്തുപൊങ്ങുകയും വെള്ളം ദുർഗന്ധം വമിക്കുകയും ചെയ്തതോടെ കുടുംബങ്ങൾക്കു പുഴയിൽ പോയി കുളിക്കാനും അലക്കാനും കഴിയാതെയായി. മാതോത്ത് പള്ളിക്കു സമീപം ഒലിപ്പുഴയിൽ അവശേഷിക്കുന്ന
വളാഞ്ചേരി∙ 5 തലമുറകളിലെ മക്കളെയും കൊച്ചുമക്കളെയും താലോലിച്ചു സ്നേഹം പങ്കിടാൻ ഭാഗ്യം ലഭിച്ച പൂക്കാട്ടിരി ആൽപ്പറ്റപ്പടിയിലെ മുട്ടിക്കൽ കുഞ്ഞീരുമ്മ അന്തരിച്ചു. ആധാർ രേഖ പ്രകാരം ഇവർക്ക് 121 വയസ്സാണ്. കഴിഞ്ഞ വർഷം കുടുംബാംഗങ്ങളുമൊത്ത് നടത്തിയ സംഗമത്തിൽ ഒപ്പനയിൽ ‘മണവാട്ടി’യായിരുന്നു. ജീവിത സായാഹ്നത്തിലും
കീഴാറ്റൂർ∙ പറമ്പൂർ മില്ലുംപടിയിലെ വറ്റിവരളാറായ പഞ്ചായത്ത് കുളത്തിൽ വെള്ളം പൊങ്ങുകയും കരകവിഞ്ഞ് ഒഴുകുകയും ചെയ്തതോടെ ഇതു കാണാൻ നാട്ടുകാർ ഓടികൂടി. ഈ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അടുത്തൊന്നും മഴ പെയ്തിട്ടില്ല. എന്നിട്ടും പൊടുന്നനേ കുളത്തിൽ വെള്ളം ഉയർന്നു പൊങ്ങിയതാണ് അത്ഭുതപ്പെടുത്തിയത്. അര
പൊന്നാനി ∙ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ കവർന്ന സംഭവത്തിൽ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. പൊന്നാനി, എടപ്പാൾ മേഖലകളിൽനിന്നായി ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത വീടിനു മുൻപിലൂടെ മോഷ്ടാവ് നടന്നുനീങ്ങുന്നതിന്റെ
തിരൂർ ∙ ഒരു കാര്യവുമില്ലെങ്കിലും ചിരിച്ചുകൊണ്ടിരിക്കുക. ചിരി ഗവേഷകർ അതിനെ വണ്ടർ മെഡിസിൻ എന്നു വിശേഷിപ്പിക്കുന്നു. വ്യക്തികളുടെ മനോസംഘർഷം ഇതുവഴി കുറഞ്ഞ് ഇല്ലാതാകുമെന്നാണ് ചിരി യോഗ പരിചയപ്പെടുത്തി ഓഷ്യാനിക് ക്ലബ് ഫോർ ലാഫ് പ്രമോഷൻ ക്ലബ് രൂപീകരിച്ച താനൂർ സ്വദേശി ഡോ. എ.പി.എ.റഹ്മാൻ പറയുന്നത്. കഴിഞ്ഞ 26
നീറ്റ് ഇന്ന് ജില്ലയിലെ 30 കേന്ദ്രങ്ങളിൽ: മലപ്പുറം∙ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കു പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്– യുജി ഇന്ന് ജില്ലയിലെ 30 കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സിബിഎസ്ഇ, എൻജിനീയറിങ്, പോളിടെക്നിക് കോളജുകളിലാണ് പരീക്ഷ നടക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു....
തേഞ്ഞിപ്പലം (മലപ്പുറം) ∙ ആറു വയസ്സു മുതൽ അന്നവും അഭയവുമൊരുക്കിയ ടി.പി. ഇമ്പിച്ചിബീരാന്റെ കുടുംബം നൽകിയ ഭൂമിയിൽ ബാലകൃഷ്ണന് (74) ഇനി അന്ത്യവിശ്രമം. ഏഴുപതിറ്റാണ്ടോളം നീണ്ട സ്നേഹത്തിന്റെ ഓർമകൾ ബാക്കിയാക്കി ഇന്നലെയാണു പൂക്കോട്ടുംകാട്ടിൽ ബാലകൃഷ്ണൻ ജീവിതത്തിൽനിന്നു വിടവാങ്ങിയത്.
മലപ്പുറം∙ പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന പ്രതി കാണാമറയത്ത് തന്നെ. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ കാര്യമായ തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള് പൊലീസ് ഇന്ന്
മലപ്പുറം ∙ ജനജീവിതം ദുസ്സഹമാക്കി ജില്ലയിൽ കൊടും ചൂട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ ഇന്നലെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും ആർദ്രതയും നിശ്ചല അന്തരീക്ഷവും കാരണം ചൂടിന് കുറവുണ്ടായില്ല. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടായെങ്കിലും ഇന്നലെ എവിടെയും കാര്യമായ മഴ ലഭിച്ചില്ല.
താനൂർ (മലപ്പുറം) ∙ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവരെയാണ് സിബിഐ സംഘം പിടികൂടിയത്.
കരിപ്പൂർ ∙ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നു സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ് യാത്രയ്ക്കുള്ള നടപടികൾ അന്തിമഘട്ടത്തിൽ. സംസ്ഥാനത്തുനിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടും. നിലവിൽ തയാറാക്കിയ ഷെഡ്യൂൾ പ്രകാരം 21നു പുലർച്ചെയാണു
പൊന്നാനി ∙ ‘കള്ളക്കടൽ’ പ്രതിഭാസം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ തീരദേശത്ത് ജാഗ്രതാ നിർദേശം.ഇന്നും നാളെയും ശക്തമായ തിരയടിക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലിലിറങ്ങുന്നതിൽ ബോട്ടുകാർക്കും വള്ളക്കാർക്കും നിയന്ത്രണമേർപ്പെടുത്തി. ജില്ലയിൽ കടലോരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ജാഗ്രതാ നിർദേശം
പെരിന്തൽമണ്ണ ∙ അതിഥിത്തൊഴിലാളിയുടെ കൊലപാതകത്തിൽ പ്രതികളെ വലയിലാക്കിയത് സമീപവാസിയുടെ സാക്ഷിമൊഴിയും മൊബൈൽ ഫോണും. അഴുകിയ മൃതദേഹത്തിൽ പ്രാഥമിക പരിശോധനയിൽ കാര്യമായ പരുക്കുകളോ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണമോ കണ്ടെത്താനായിരുന്നില്ല. ഒരുവശം ചെരിഞ്ഞ് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറി
സമസ്ത മദ്രസകൾക്ക് 6 വരെ അവധി തേഞ്ഞിപ്പലം ∙ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസകൾക്ക് 6 വരെ അവധി പ്രഖ്യാപിച്ചു. ഉഷ്ണതരംഗ സാധ്യതയുടെ വെളിച്ചത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം മാനിച്ചാണ് തീരുമാനമെന്നു സമസ്ത വിദ്യാഭ്യാസ ബോർഡ്
മഞ്ചേരി∙ കിഴിശേരി റോഡിൽ ചെകിരിയൻ മൂച്ചിക്കലിൽ ഫർണിച്ചർ ഷെഡിനു തീപിടിച്ചു. കിഴക്കേപുറത്ത് കറുപ്പന്റെ (കുട്ടിമാൻ) ഷെഡിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അഗ്നിബാധ. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.കറുപ്പൻ ഷെഡിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു. യന്ത്ര സാമഗ്രികൾ, വാതിലുകൾ,
നന്നമ്പ്ര ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറിയിൽ ശുദ്ധജല വിതരണം തുടങ്ങി. ഇന്നലെ മുതലാണ് ശുദ്ധജലം വാർഡുകളിൽ വിതരണം ചെയ്തു തുടങ്ങിയത്.5 ലോറികളിലാണ് വിതരണം ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രൂക്ഷമായ ശുദ്ധജല ക്ഷാമമുണ്ടായിട്ടും ശുദ്ധജല വിതരണം നടത്താത്തത്
മലപ്പുറം ∙ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂളുകൾ നടത്തിയ ബഹിഷ്കരണത്തെത്തുടർന്ന് ജില്ലയിലെ 7 കേന്ദ്രങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. അതേസമയം സമരത്തിനെതിരെ മന്ത്രി കെ.ബി.ഗണേഷ്കുമാർ നടത്തിയ ‘മലപ്പുറം മാഫിയ’ പ്രയോഗത്തിനെതിരെ വ്യാപക പ്രതിഷേധം. സിഐടിയു വിഭാഗം സംഘടനയ്ക്കു
വളാഞ്ചേരി ∙ ഇളകിയാടുന്ന പ്രതലം; അടിഭാഗത്ത് പുറത്തു കാണുന്ന വാർക്കക്കമ്പികൾ, കാവുംപുറം–ആതവനാട് റോഡിൽ പടിഞ്ഞാക്കരയിലുള്ള പാലത്തിന്റെ സ്ഥിതി അപകടകരം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലം വിസിബി രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്.പാലത്തിനു അരികു പറ്റിയാണ് നിർദിഷ്ട ആറുവരിപ്പാതയുടെ വയ്ഡക്റ്റ് കടന്നു പോകുന്നത്.
കാലാവസ്ഥ ∙ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യത. ഡിപ്ലോമ കോഴ്സ് ∙ അരീക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ സഹായത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ
കോഴിക്കോട്/മലപ്പുറം ∙സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി. കോഴിക്കോട്ട് പെയിന്റിങ് ജോലിക്കിെട യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചക്കുംകടവ് സ്വദേശി വിജേഷ് (41) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇന്നലെയാണ് വിജഷേിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലപ്പുറം∙ കഴിഞ്ഞ ഒരു മാസമായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോൾ പമ്പുകളുടെ ഓഫിസുകളും തകർത്ത് രാത്രികാല മോഷണം നടത്തിയയാൾ പിടിയിൽ.
തേഞ്ഞിപ്പലം ∙ കൊതുക് ആകുന്നതിനു മുൻപ് ലാർവയെ ഇല്ലാതാക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ. കൊതുകുവ്യാപനം തടയുന്നതിൽ നിർണായകമായേക്കാവുന്നതാണ് കണ്ടുപിടിത്തം. കൊതുകിന്റെ കൂത്താടികളിലെ ട്രിപ്സിൻ എന്ന എൻസൈം നിർമാണം തടയുന്ന പൈപ്റ്റൈഡ് (ചെറിയ പ്രോട്ടീൻ)
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് ഭൂമിക്കും വീടുകൾക്കും വിള്ളൽ സംഭവിച്ച ഭാഗത്ത് ദേശീയപാത അതോറിറ്റിയുടെ ഫില്ലിങ് ആന്റ് ക്രാക്കിങ് പരിശോധന തുടങ്ങി. ഭൂമി വിണ്ടുകീറിയ ഭാഗത്ത് സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. വിള്ളൽ ഉണ്ടായ
നിലമ്പൂർ ∙ അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ നഗരം. നഗരത്തിൽനിന്ന് ബസിൽ 3 കിലോമീറ്റർ അകലെ ബ്ലോക്ക് ഓഫിസിൽ എത്താൻ ഇന്നലെയെടുത്തത് ഒന്നര മണിക്കൂർ. ആംബുലൻസും ദീർഘദൂര ബസുകളും കുരുക്കിൽ കുടുങ്ങി. ദിവസങ്ങളായി സ്ഥിതി ഇങ്ങനെയായിട്ടും ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെട്ടവർ ആരും ഇടപെടുന്നില്ല. അകമ്പാടം റോഡിൽ മലയോര
മൊറയൂർ ∙ വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളത്തിനു പാൽനിറം. ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധിച്ചെങ്കിലും കാരണം കണ്ടെത്തിയിട്ടില്ല. വ്യക്തത വരുത്താൻ അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അരിമ്പ്ര പാലത്തിങ്ങലിനു സമീപത്തെ കെ.റംഷിദിന്റെ വീട്ടിലെ കിണറ്റിലെ
അധ്യാപക ഒഴിവ് ∙ മേലാറ്റൂർ എഎൽപി സ്കൂളിൽ പ്രൈമറി, പ്രീ പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് 20 നകം അപേക്ഷിക്കണം. 9946738891. പഠനയാത്ര നടത്തും നിലമ്പൂർ ∙ പ്രകൃതി പഠന കേന്ദ്രം 11, 12 തീയതികളിൽ അട്ടപ്പാടി താഴ്വരയിൽ പഠനയാത്ര, സഹവാസ ക്യാംപ് എന്നിവ നടത്തും. 9497627053 പിഎംഎസ്എ അക്കാദമി പൂക്കോയ തങ്ങൾ
പെരിന്തൽമണ്ണ∙ ലോക തൊഴിലാളി ദിനത്തിലും തൊഴിലിനൊപ്പം ജീവകാരുണ്യത്തിന്റെ സ്നേഹപാഠം പകർന്ന് മഹ്റൂഫിന്റെ സമൂസവണ്ടി സമൂസ വിൽപനയിലാണ്. സ്കൂട്ടറിൽ നാടുനീളെ സമൂസ വിൽപനയാണ് വറ്റല്ലൂർ സ്വദേശിയായ കുഴിപ്പള്ളി മഹ്റൂഫിന്റെ(41) തൊഴിൽ. ഈ സമൂസ വിൽപന സ്വന്തം ഉപജീവനത്തിനു മാത്രമല്ല, സമൂസയുടെ ത്രികോണ രുചിയിലൂടെ
പെരിന്തൽമണ്ണ∙ 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച പ്രതിയെ, ഒൻപതു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 93 വർഷം കഠിനതടവിനും 3.05 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോൾ വടക്കൻ പാലൂർ വെങ്കിട്ട വീട്ടിൽ
കോട്ടയ്ക്കൽ ∙ ‘പുത്തനത്താണി വഴി കാടാമ്പുഴ, കാടാമ്പുഴ...’ സ്വകാര്യബസിൽ യാത്രക്കാരെ വിളിച്ചുകയറ്റുന്ന ഈ സ്ത്രീശബ്ദം ആളുകൾക്ക് ഏറെ പരിചിതമാണ്. കൊല്ലം ചടയമംഗലത്തെ വിവിധ സ്കൂളുകളിൽ അധ്യാപികയായി ജോലിചെയ്ത പി.സതീഭായിയാണ് ജീവിക്കാനായി കണ്ടക്ടറുടെ വേഷമണിഞ്ഞത്. മലപ്പുറത്തെ വിവിധ റൂട്ടുകളിലോടുന്ന ബസുകളിൽ 8
പൊന്നാനി∙ എരമംഗലം കോതമുക്കിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. വെളിയങ്കോട് - എടക്കഴിയൂർ സംസ്ഥാനപാതയിലെ കോതമുക്ക് സെന്ററിലെ വൈദ്യുതി പോസ്റ്റിലാണ് കാർ ഇടിച്ചത്. യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞ് കാറിനു മുകളിൽ വീണെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കൊളത്തൂർ (മലപ്പുറം) ∙ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി) ആണ് ഇരുതോളിലും പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിൽ ഉണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
പെരിന്തൽമണ്ണ∙ ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് പുളിത്താഴിയിൽ അജ്മലി(42)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ഫിലിപ് മമ്പാട്, എസ്സിപിഒ സജി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ്
എടക്കര ∙ വേനലിന്റെ തീവ്രത കൂടിയതോടെ മലയോര മേഖലയിൽ പാലുൽപാദനത്തിൽ ഗണ്യമായ കുറവ്. മിൽമയിൽ അഫിലിയേഷനുള്ള 150 പ്രാഥമിക ക്ഷീരസംഘങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രതിദിനം 37,000 ലീറ്ററോളം പാലാണ് സംഭരിച്ചിരുന്നത്. എന്നാൽ, മാർച്ച്, ഏപ്രിൽ മാസത്തിൽ പ്രതിദിനം 32,000 ലീറ്റർ ആയി കുറഞ്ഞിട്ടുണ്ട്. ഓരോ ക്ഷീര
എടക്കര ∙ തൃശൂരിൽ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയാൽ അതിന്റെ മുഖ്യപ്രതി പിണറായി വിജയനായിരിക്കുമെന്ന് കെ.മുരളീധരൻ. മുൻ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഡിസിസി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബിജെപി അഖിലേന്ത്യാ നേതാവ് പ്രകാശ്
മലപ്പുറം ∙ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ, സംസ്ഥാന കമ്മിറ്റികളിൽ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം. നജ്മ തബ്ഷീറയെ അഖിലേന്ത്യാ സെക്രട്ടറിയായും മുഫീദ തസ്നിയെ വൈസ് പ്രസിഡന്റായും ഫാത്തിമ തഹ്ലിയയെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു. പോഷകസംഘടനകളുടെ ഭാരവാഹിത്വത്തിൽ വനിതകൾക്ക് 20% പ്രാതിനിധ്യം നൽകുകയെന്ന മുസ്ലിം ലീഗ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ആഷിഖ് ചെലവൂരിനെയും എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ലത്തീഫ് തുറയൂരിനെയും ഇവർക്കൊപ്പം നാമനിർദേശം ചെയ്തു.
വണ്ടൂർ∙ കാർ ഇടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 6.15ന് സംസ്ഥാനപാതയിൽ വണ്ടൂർ നിലമ്പൂർ റോഡിൽ ബസ് സ്റ്റാൻഡിനു മുൻവശത്താണ് സംഭവം. നിർത്തിയിട്ടിരുന്ന ബസിനെ കാർ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ വണ്ടൂർ സ്വദേശികളായ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എആർ നഗർ ∙ റോഡിലെ കുഴി അപകട ഭീഷണിയാകുന്നു. കൊളപ്പുറം – എയർപോർട്ട് റോഡിൽ ആസാദ് നഗറിലാണ് റോഡിൽ കുഴിയുള്ളത്. പെട്ടെന്ന് ശ്രദ്ധയിൽപെടാത്തതിനാൽ പലപ്പോഴും വാഹനങ്ങൾ കുഴിയിൽ ചാടുന്നുണ്ട്. കുഴി കാണുന്ന വാഹനങ്ങൾ ഇതിൽ ചാടാതിരിക്കാൻ വെട്ടിക്കുമ്പോൾ അപകടങ്ങളുണ്ടാകുന്നതും പതിവാണ്.വിമാനത്താവളത്തിലേക്കും
പെരിന്തൽമണ്ണ ∙അതിഥിത്തൊഴിലാളിയായ യുവാവിനെ പെരിന്തൽമണ്ണയിലെ താമസ സ്ഥലത്ത് പുറത്തുനിന്ന് പൂട്ടിയ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജിയെ(38) ആണ് ഞായറാഴ്ച പെരിന്തൽമണ്ണ ഗാന്ധി നഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക
കോട്ടയ്ക്കൽ ∙ കൃത്യമായ സുരക്ഷ ഒരുക്കാതെയാണ് അധികൃതർ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന പരാതിയുമായി ഉദ്യോഗസ്ഥർ. ജില്ലയിലെ വിവിധ പോളിങ്സ്റ്റേഷനുകളിൽ ജോലി ചെയ്തവർക്കു വോട്ടുമഷികൊണ്ട് കൈവിരലുകൾക്കു പൊള്ളലേറ്റതായി ഇവർ പറയുന്നു. ചെറിയ സ്റ്റിക്കാണ് മഷി വോട്ടറുടെ കൈവിരലുകളിൽ അടയാളപ്പെടുത്താനായി
മലപ്പുറം ∙ ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മേയ് രണ്ടാം വാരം മുതൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു തുടങ്ങും. മേയ് പകുതിയോടെ ഇടവിട്ട് മഴ പെയ്യാൻ തുടങ്ങും. ജൂണിൽ തുടങ്ങുന്ന മഴക്കാലത്ത് നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ
മലപ്പുറം∙ നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി.പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബന്ദിപ്പുർ ചെക്പോസ്റ്റ് രാത്രി ഒൻപതിന് അടയ്ക്കും. രാവിലെ ചെക്പോസ്റ്റ്
ജൂനിയർ ജില്ലാ ടീം സിലക്ഷൻ: റജിസ്ട്രേഷൻ മേയ് 2ന് മലപ്പുറം ∙ സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിലേക്കായി നടത്തുന്ന സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ക്ഷണിച്ച് ജില്ലാ ഫുട്ബോൾ അസോസിയേഷൻ. മേയ് 2ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വരെ മഞ്ചേരിയിലെ പൂക്കളത്തൂർ റോഡിലുള്ള
കരുളായി ∙ റോഡരികിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. പാലാങ്കര നാരങ്ങാമൂല നെടുമ്പറമ്പൻ വിജയന്റെ കാറാണ് ആന തകർത്ത്.ഇന്നലെ പുലർച്ചെ 2.30 ന് ആണ് സംഭവം. പിൻഭാഗത്തെ ചില്ല്, വാതിൽ, ലൈറ്റ് എന്നിവ നശിപ്പിച്ചു. മുകൾ ഭാഗത്തും നാശം വരുത്തി. കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെ കർഷകർ വിരട്ടി ഓടിച്ചപ്പോഴാണ് കാർ നിർത്തിയ
വേങ്ങര ∙ കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻ കാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിൽ സാന്നിധ്യമായി ഇക്കുറിയും പാണക്കാട്ടെ തങ്ങളെത്തി. സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യം ഉത്സവത്തിനെത്തിയവർക്കും ക്ഷേത്ര ഭാരവാഹികൾക്കും സന്തോഷകരമായി.
തേഞ്ഞിപ്പലം ∙ തുള്ളിനനയും മറ്റു ശാസ്ത്രീയ രീതികളും പ്രയോജനപ്പെടുത്തി 65 ദിവസംകൊണ്ട് 60 സെന്റിൽ ആയിരക്കണക്കിന് നാടൻ, ഇറാൻ തണ്ണിമത്തൻ (വത്തക്ക) വിളയിച്ചെടുത്ത് തെങ്ങുകയറ്റ– മരംവെട്ട് തൊഴിലാളി ചെട്ട്യാർമാട് പാലക്കപ്പറമ്പ് നിസാറിന്റെ (41) കൃഷിവിപ്ലവം.കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത ചെട്ട്യാർമാട്
മലപ്പുറം∙ പെരിന്തല്മണ്ണ കരിങ്കല്ലത്താണിയില് നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇയാള് പല ക്രിമിനല് കേസുകളിലും പ്രതിയാണ്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീൻ പലരെയും ആക്രമിച്ചത്.
എടവണ്ണപ്പാറ ∙ ജംക്ഷനിൽ അപകടങ്ങൾ പെരുകിയിട്ടും അധികൃതരുടെ നിസ്സംഗതയിൽ വൻ പ്രതിഷേധം. കഴിഞ്ഞ 2 മാസത്തിനിടെ 4 മരണവും പത്തിലധികം അപകടങ്ങളും നടന്നിട്ടും നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ വർഷം ഗവ. ഹൈസ്കൂളിന് മുൻവശം നടന്ന രണ്ട് അപകടത്തിൽ 2 വിദ്യാർഥികൾ അകപ്പെട്ടിരുന്നു. ഫെബ്രുവരി അവസാന വാരത്തിലാണ് രണ്ട് എൻഐടി
മാറഞ്ചേരി ∙ കോൾ മേഖലയോടു ചേർന്നുള്ള ജലസ്രോതസ്സുകൾ വറ്റിയതോടെ മാറഞ്ചേരി പഞ്ചായത്തിലെ അഞ്ഞുറോളം കുടുംബങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടത്തിൽ. പൊന്നാനി കോളിലെ നുറടിത്തോടും ബിയ്യം റഗുലേറ്ററും വറ്റിവരണ്ടതിനെ തുടർന്നാണ് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത ശുദ്ധ ജലക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്നത്.
ഹജ്: മൂന്നാം ഗഡുമേയ് 4 വരെഅടയ്ക്കാം കരിപ്പൂർ ∙ ഹജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകാൻ അവസരം ലഭിച്ചവരുടെ മൂന്നാം ഗഡു പണം അടയ്ക്കാനുള്ള തീയതി മേയ് 4 വരെ നീട്ടി. ഈ മാസം 27ന് അകം അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. അവസരം ലഭിച്ചവരിൽ 2,635 പേർകൂടി പണം അടയ്ക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് തീയതി
പെരിന്തൽമണ്ണ∙ അതിഥിത്തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജി (38) ആണ് മരിച്ചത്. പെരിന്തൽമണ്ണ ഗാന്ധിനഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. മൃതദേഹം കണ്ടെത്തിയ മുറിയുടെ
എടക്കര ∙ മലയോരത്തെ ചൂട് 41 ഡിഗ്രിയും കടന്ന് പാലക്കാടിനൊപ്പം. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ പാലേമാട് സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 41.08 ഡിഗ്രിയാണ് താപനില കാണിച്ചത്. ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് ഉയർന്ന ചൂടുണ്ടായത്. ഇതിനു മുൻപ്
തിരൂരങ്ങാടി ∙ സ്ഥിരമായി വൈദ്യുതി മുടക്കം, ഗതികെട്ട് യുവാക്കൾ കെഎസ്ഇബി ഓഫിസിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. ചന്തപ്പടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫിസിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. കൊടിഞ്ഞി കുറൂൽ ലെവൽ മുഞ്ചാടി ക്ലബ് പ്രവർത്തകരാണ് ഓഫിസിലെത്തി പ്രതിഷേധിച്ചത്. ശനിയാഴ്ച രാത്രി 10.30 ന് വൈദ്യുതി മുടങ്ങിയിട്ട്
വഴിക്കടവ് ∙ മരുത മണ്ണിച്ചീനിയിൽ കാട്ടാനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിച്ചു. കല്ലോലിക്കൽ വർഗീസ്, വാകപ്പറ്റ ഉമ്മർ, പനോലൻ സുലൈഖ, വളയങ്ങാടൻ ഉസ്മാൻ, പനങ്ങാട്ട് ചന്ദ്രശേഖർ, പൂളയ്ക്കൽ അഷ്റഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിച്ചത്. സന്ധ്യയോടെ കൃഷിയിടങ്ങളിലെത്തുന്ന ആനക്കൂട്ടം നേരം പുലർന്നാണ്
വണ്ടൂർ ∙ വോട്ടു ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാവരും ഉയർത്തിക്കാണിക്കുന്നതു ഇടതുകൈയിലെ ചൂണ്ടുവിരലറ്റത്തു നീളത്തിലുള്ള കറുത്ത മഷിയടയാളമാണ്. എന്നാൽ കൈവിരലുകളിലും കൈപ്പത്തിയിലും നിറയെ ‘മഷിയടയാളങ്ങളുമായി’ നടക്കുന്ന ചിലരുണ്ട്. രണ്ടാം പോളിങ് ഓഫിസർ എന്ന് അധികൃതർ വിളിക്കുന്ന ഉദ്യോഗസ്ഥർ. ഇവരാണു
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര ഇത്തിളാംകുന്നിൽ വീടിന്റെ മുകൾ നിലയിലേക്ക് പതിച്ച ‘തർക്കമരം’ 14 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ തേഞ്ഞിപ്പലം പൊലീസിന്റെ കാവലിൽ മുറിച്ചുമാറ്റി. വല്ലാട്ടയിൽ മണിയുടെ വീടിന്റെ മീതെ ഇന്നലെ പുലർച്ചെ ഒന്നിന് തൊട്ടടുത്ത പറമ്പിലെ ഭീമൻ പൊടിവണ്ണി മുറിഞ്ഞ് വീഴുകയായിരുന്നു.
താനൂർ ∙ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ മീൻപിടിത്തം കഠിനമായി.കരയിലും കടലിലും ചൂടായതിനാൽ മത്സ്യം ലഭിക്കുന്നതാകട്ടെ പേരിന് മാത്രമാണ്. ചൂട് കാലാവസ്ഥ തുടരുന്നതിനാൽ പണി കൂടുതൽ സാഹസികവുമാവുകയാണ്. അൽപം ചൂട് കുറയുന്ന പുലർച്ചെയാണ് നാടൻ വള്ളക്കാർ പണിക്കിറങ്ങുന്നത്. 10ന് തന്നെ ഇവർ കരയ്ക്ക് കയറും. ചെറിയ പലവക മീൻ
പെരിന്തൽമണ്ണ∙ അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു
പെരിന്തൽമണ്ണ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പെരിന്തൽമണ്ണയിൽ പൂർത്തീകരിച്ചത് ഇന്നലെ ഉച്ചയോടെ. വെള്ളിയാഴ്ച രാത്രിയിലും വോട്ടിങ് തുടർന്ന ചില ബൂത്തുകളിൽ നിന്ന് വോട്ടിങ് പൂർത്തിയാക്കിയ ശേഷം രാത്രി വൈകിയാണ് വോട്ടിങ് യന്ത്രങ്ങൾ കളക്ഷൻ സെന്ററുകളിലെത്തിക്കാനായത്. ഇവിടെ 3 സ്ട്രോങ്മുറികളിലായാണ് പൊലീസ് കാവലിൽ ഇവ താൽക്കാലികമായി സൂക്ഷിച്ചത്.
പെരിന്തൽമണ്ണ ∙ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏലംകുളത്തെ പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പാടം. ഏലംകുളം പാറയ്ക്കൽമുക്കിലെ ആറങ്ങോടൻ അബൂബക്കർ സിദ്ദീഖ് (42) എന്ന യുവ കർഷകനാണ് കത്തുന്ന വേനലിൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന പൂപ്പാടത്തിന്റെ ഉടമ. രണ്ടര ഏക്കറിലേറെ സ്ഥലത്താണ് പൂക്കൾ
മലപ്പുറം∙ പോളിങ്ങിലുണ്ടായ കുറവ് ഞെട്ടിച്ചെങ്കിലും പുതിയ സാഹചര്യം തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ച് പ്രതീക്ഷ കൈവിടാതെ മുന്നണികൾ. പൊന്നാനിയിൽ അടിയൊഴുക്കുണ്ടായെന്ന് ഇരു വിഭാഗവും സമ്മതിക്കുമ്പോഴും അതിന്റെ ആനുകൂല്യം ആർക്കെന്നതിൽ രണ്ടുപക്ഷമുണ്ട്. സമസ്ത അനുഭാവികളുൾപ്പെടെ ഉൾപ്പെടെ ലീഗിനോട് കടുത്ത
കരിപ്പൂർ(മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപയുടെ സ്വർണം, 12.6 ലക്ഷം രൂപയുടെ വിദേശ കറൻസി, 4.55 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ, 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എന്നിവ വ്യത്യസ്ത യാത്രക്കാരിൽനിന്നു പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി മിശ്രിത രൂപത്തിലാക്കി
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്ന് ഇടിച്ചതിനെ തുടർന്ന് വിള്ളൽ സംഭവിച്ച ഭൂമിയിലെ അറ്റകുറ്റപ്പണി പ്രദേശവാസികൾ തടഞ്ഞു. കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ ഭൂമി വിണ്ടുകീറിയ ഭാഗങ്ങൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്താനുള്ള കരാർ കമ്പനിയുടെ ശ്രമമാണ് വീട്ടുടമകൾ തടഞ്ഞത്. ഇന്നലെ ഉച്ചയോടെ
ഫിസിയോ തെറപ്പി സെന്റർ ഉദ്ഘാടനംമേയ് 2ന് തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന്റെ ആധുനിക ഫിസിയോ തെറപ്പി സെന്റർ മേയ് 2ന് രാവിലെ 10ന് വിസി ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കായിക വകുപ്പിന്റെ പുതിയ സമുച്ചയത്തിലാണ് സെന്റർ.ടെൻസ്, ഐഎഫ്ടി, അൾട്രാ സൗണ്ട് തെറപ്പി, എക്സർസൈസ് തെറപ്പി
മലപ്പുറം ∙ വോട്ടെടുപ്പു പ്രക്രിയയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനൊരുക്കിയ പിങ്ക് പോളിങ് സ്റ്റേഷനായ കുന്നുമ്മലിലെ സെന്റ് ജമ്മാസ് എച്ച്എസ്എസിലെ 110–ാം നമ്പർ ബൂത്തിൽ പോളിങ്ങിനു വനിതകൾ നേതൃത്വം നൽകി. തുടക്കത്തിൽ പതുക്കെയായിരുന്നു പോളിങ് എങ്കിലും ഉച്ചയ്ക്കുശേഷം വേഗത്തിലായി. ജില്ലയിലെ 80 പിങ്ക് പോളിങ്
തിരൂരങ്ങാടി ∙ യഥാർഥ വോട്ടർക്ക് പകരം മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് യുവാവിന് വോട്ട് നഷ്ടമായി. ഇതേത്തുടർന്ന് പോളിങ് സ്റ്റേഷനിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം.പതിനാറുങ്ങൽ സ്വദേശി കുട്ടശ്ശേരി മുഹമ്മദ് മുസ്തഫയാണ് (36) പ്രതിഷേധിച്ചത്.മുസ്തഫ 51 –ാം ബൂത്തിൽ 184 ക്രമനമ്പറുകാരനാണ്.
എടപ്പാൾ ∙ മേഖലയിൽ വോട്ടിങ് സമാധാനപരം. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ പണിമുടക്കിയത് അധികൃതർക്ക് തലവേദനയായി. ആലംകോട് പഞ്ചായത്തിലെ സംസ്കൃതി സ്കൂളിൽ സജ്ജീകരിച്ച 91–ാം നമ്പർ ബൂത്തിൽ വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ യന്ത്രം തകരാറിലായി. ഇതോടെ വെട്ട് ചെയ്യാൻ എത്തിയവർ ബുദ്ധിമുട്ടിലായി. ഒന്നര മണിക്കൂറിന് ശേഷം തകരാർ
ഇന്ന് ∙ ബാങ്ക് അവധി ∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് . ഈ ജില്ലകളിൽ എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്കു മാറ്റാൻ നിർദേശം. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . തെക്കൻ ജില്ലകളിൽ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ മഴ
Results 1-100 of 10000