ADVERTISEMENT

വഴിക്കടവ് ∙ മരുത മണ്ണിച്ചീനിയിൽ കാട്ടാനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിച്ചു. കല്ലോലിക്കൽ വർഗീസ്, വാകപ്പറ്റ ഉമ്മർ, പനോലൻ സുലൈഖ, വളയങ്ങാടൻ ഉസ്മാൻ, പനങ്ങാട്ട് ചന്ദ്രശേഖർ, പൂളയ്ക്കൽ അഷ്റഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിച്ചത്. സന്ധ്യയോടെ കൃഷിയിടങ്ങളിലെത്തുന്ന ആനക്കൂട്ടം നേരം പുലർന്നാണ് മടങ്ങുന്നത്.

ആനക്കൂട്ടത്തെ പിന്തിരിപ്പിക്കാനാവാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. നേരത്തേ പടക്കം പൊട്ടിച്ചാൽ കുറച്ച് സമയത്തേക്കെങ്കിലും ആനക്കൂട്ടം പിന്തിരിഞ്ഞുപോയിരുന്നു. ഇപ്പോൾ പ‌ടക്കം പൊട്ടിച്ചാൽ ആനകൾക്ക് കുലുക്കവുമില്ലെന്നാണ് കർഷകർ പറയുന്നത്. കാട്ടാനകളെ പ്രതിരോധിക്കാൻ വനം വകുപ്പ് നടപ്പാക്കുന്ന തൂക്കുവേലി മരുത വനമേഖലയിലും സ്ഥാപിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com