Download Manorama Online App
കണ്ണൂര്‍ ∙ കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. പ്രണയാഭ്യർഥന നിരസിച്ചതിനു പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച്
തിരുവനന്തപുരം / കൊച്ചി / കോഴിക്കോട് ∙ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം ∙ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനു മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാലോടെ മുഴുവൻ
കൊച്ചി∙ കേരളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. എഴുപതോളം
കൊച്ചി ∙ ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തൽ.
തിരുവനന്തപുരം ∙ വിദേശ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു രാവിലെ 9.30ന് ഓൺലൈൻ ആയി ചേരാനിരുന്ന മന്ത്രിസഭായോഗം പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ മാറ്റിവച്ചു. ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി ഇന്തൊനീഷ്യയിൽനിന്ന് ഓൺലൈനായി ആധ്യക്ഷ്യം വഹിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തുന്നതിന് ആകെ ഒരു ഫയൽ മാത്രമാണ് എത്തിയത്.
ഭൂപതിവ് നിയമ ഭേദഗതി ബിൽ: സെപ്റ്റംബറിൽ പാസാക്കിയത്. ഭൂപതിവു നിയമത്തിലെ വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിക്കാനും പതിച്ചു കൊടുത്ത ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കുന്നതിനു പട്ടയക്കാരന് അനുവാദം നൽകാനും സർക്കാരിന് അധികാരം നൽകുന്നു. ഹൈറേഞ്ചിലെ കർഷകരുടെ ദീർഘകാല ആവശ്യം.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തുടർച്ചയായി 7 ദിവസം ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. പ്രശ്നം പരിഹരിക്കാൻ ഇടപെടേണ്ട ഗതാഗത മന്ത്രി ഇന്തൊനീഷ്യയിലാണ്. ഗതാഗത കമ്മിഷണർ അവധിയിലും. മുഖ്യമന്ത്രിയും വിദേശയാത്രയിലായതോടെ ഇക്കാര്യത്തിൽ കാര്യമായ ഇടപെടലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
തൊടുപുഴ ∙ സിപിഎമ്മിൽ നിന്ന് ഇറങ്ങുകയും ചെയ്തു; ബിജെപിയിലേക്ക് എത്തുകയും ചെയ്തില്ല. ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ അവസ്ഥയാണിത്. പാർട്ടിമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകുമ്പോഴും തോട്ടം മേഖലയിലെ നേതാവ് മനസ്സു തുറക്കാൻ തയാറല്ല.
തിരുവനന്തപുരം ∙ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞ് മൂന്നിനു മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാലിനു മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്; കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം.
മഞ്ചേശ്വരം (കാസർകോട്) ∙ ദേശീയപാതയിൽ കുഞ്ചത്തൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ തൃശൂർ സ്വദേശിയും 2 മക്കളും മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. തൃശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം മഹാദേവക്ഷേത്രത്തിനു സമീപം പുതുമന ശിവകുമാർ (54), മക്കൾ ശരത് (23), സൗരവ് (15) എന്നിവരാണു മരിച്ചത്.
തിരുവല്ല ∙ കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് (എൻസിഎസ്) ഉടമയുമായ എൻ.എം.രാജുവും കുടുംബവും നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഇന്നലെ രാവിലെ 9 മണിയോടെയാണ് തിരുവല്ലയിലെ വീട്ടിലെത്തി രാജുവിനെയും കമ്പനി ഡയറക്ടർമാരായ ഭാര്യ ഗ്രേസ് രാജുവിനെയും മക്കളായ അലൻ ജോർജിനെയും ആൻസൺ ജോർജിനെയും തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
തിരുവനന്തപുരം∙ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ മൊഴി ഇന്ന് കന്റോൺമെന്റ് പൊലീസ് വീണ്ടും എടുക്കും. ഇതിനു ശേഷം വീണ്ടും മേയറുടെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റിന്റെ ചുമതല കൈമാറുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തിരികെ ചുമതലയിൽ പ്രവേശിക്കാൻ കെ.സുധാകരന് എഐസിസി അനുവാദം നൽകി. ഇന്നു 10.30ന് ചുമതലയേറ്റെടുക്കും. നാലാം തീയതി കെപിസിസി നേതൃയോഗത്തിനുശേഷം ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്ന സുധാകരനോടു 2 ദിവസം കാത്തിരിക്കാനായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശം.
തിരുവനന്തപുരം∙ കേരളത്തിൽ ബിജെപി 5 സീറ്റിൽ വിജയിക്കുമെന്ന് ആവർത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. 20 ശതമാനത്തിനു മുകളിൽ വോട്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്തു പോയതെന്നു വെളിപ്പെടുത്തണം. എവിടെയാണു പോകുന്നത്, ആരൊക്കെയാണ് കാണുന്നത് എന്നതെല്ലാം രഹസ്യമാണ്.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ സിഎംആർഎൽ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയതിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാത്യു കുഴൽനാടൻ. കോടികളുടെ അഴിമതി നടത്തിയവരെക്കാൾ, അതു ചോദ്യം ചെയ്ത തന്നെ കോടതിവിധിയുടെ പേരിൽ ചിലർ അപഹസിക്കുകയാണ്.
ഡാലസ് ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു. ടെക്സസിൽ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കൊച്ചി∙ പകർപ്പവകാശം ലംഘിച്ച് എൻസിഇആർടിയുടെ പാഠപുസ്തകങ്ങൾ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. പത്താം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും
കൊച്ചി∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ. കുമ്പളങ്ങി പഴങ്ങാട് കോച്ചേരി വീട്ടിൽ തോമസ് (67) ആണ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച
തിരുവനന്തപുരം∙ ട്രെയിനിൽനിന്നു വീണ് യാത്രക്കാരനു ദാരുണാന്ത്യം. ഷാലിമാർ എക്സ്പ്രസിൽനിന്നു വീണാണ് അപകടമുണ്ടായത്. വൈകിട്ട് 6.45ഓടെ മുരുക്കുംപുഴ റെയിൽവേ
തിരുവനന്തപുരം∙ റഷ്യൻ മനുഷ്യക്കടത്തു കേസിൽ രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ. കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് പിടിയിലായത്.
കൊച്ചി ∙ കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് ശിക്ഷയിൽ ഇളവ് നല്കാൻ പാടില്ലെന്ന് ഹൈക്കോടതി. ചെയ്ത കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കിയിരിക്കണമെന്നും ഇക്കാര്യത്തിൽ സംതുലനം സൂക്ഷിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ വ്യക്തമാക്കി
വടകര ∙ 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ.
പെരുമ്പിലാവ്∙ കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വടക്കേ കോട്ടോൽ തെക്കത്തുവളപ്പിൽ മണികണ്ഠന്റെയും ജയപ്രഭയുടെയും മകൻ അഭിഷിക്താണ് (22)
ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ ഷിബിനയെന്ന യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് തള്ളി ന്യൂനപക്ഷ
തിരുവനന്തപുരം ∙ കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. പെരുമാതുറ സ്വദേശിനി റുക്സാന (35) ആണ് മരിച്ചത്. കഴക്കൂട്ടത്തുനിന്നു കണിയാപുരത്തേക്കു
ബത്തേരി∙ അമ്പലവയൽ ആറാട്ടുപാറയിൽ വീടിനു സമീപത്ത് കെട്ടിയിട്ടിരുന്ന നായയെ പുലി പിടിച്ചു. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം.
കോഴിക്കോട് ∙ ഖത്തറിലെ ജയിലുകളിൽ അഞ്ഞൂറോളം മലയാളി യുവാക്കൾ മോചനം കാത്തു കഴിയുന്നെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു ഖത്തറിലെത്തിയ യുവാക്കളാണു ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ടു വർഷങ്ങളായി ജയിലിൽ കഴിയുന്നത്.
താമരശ്ശേരി ∙ ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കിടപ്പുമുറിയിൽ കയറി യുവതിക്കൊപ്പം കിടന്ന കാമുകന് വെട്ടേറ്റു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും
പത്തനംതിട്ട∙ സീതത്തോട് വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി ജോനമ്മ മരിച്ചു. മരണ കാരണം വ്യക്തമല്ല. പമ്പ പൊലീസ് കേസെടുത്തു.
തിരുവല്ല ∙ യുവതിയെ ഇരുചക്രവാഹനത്തിൽനിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. തിരുവല്ല സ്വദേശി ജോജോയാണ് അക്രമം കാട്ടിയത്. സ്കൂട്ടറിൽനിന്നു വീണ യുവതിയുടെ കൈ പിടിച്ചു തിരിക്കാനും ഇയാൾ ശ്രമിച്ചു. അക്രമത്തിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്.
ഇടുക്കി∙ തന്നെ ബിജെപി മാത്രമല്ല കോൺഗ്രസും ക്ഷണിച്ചിട്ടുണ്ടെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായാണ് ചർച്ച നടത്തിയത്. കെപിസിസിയുടെ ഒരു മുൻ അധ്യക്ഷനും കോട്ടയത്തു നിന്നുള്ള ഒരു മുതിർന്ന നേതാവും ചർച്ച നടത്തി.
തിരുവനന്തപുരം∙ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് (മേയ് 7) ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ താപനില ഉയരും. മേയ് 7, 8 തീയതികളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രിസെല്‍ഷ്യസ് വരെയും, ആലപ്പുഴ, തൃശൂര്‍,
കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികൾക്ക് നൽകാനും ജസ്റ്റിസ്
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർക്കോട്ടിക് സെൽ എസിപി
വടകര∙ എൽഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മയുടെ ഭാഗമായുള്ള പ്രകടനത്തിനിടെ യുവാവിന് മർദനമേറ്റു. വില്യാപ്പള്ളി രാഗാനന്ദം വീട്ടിൽ വി.പി.ദേവരാഗിനാണ് (21) എടോടിയിൽ വച്ച് മർദനമേറ്റത്. അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രകടനം നടക്കുന്നതിനിടെ ട്രാഫിക് ബ്ലോക്കായതിന്റെ ദൃശ്യങ്ങൾ
തിരുവനന്തപുരം∙ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ സുധാകരൻ ചുമതലയേൽക്കും. ഇതുസംബന്ധിച്ച് ഹൈക്കമാൻഡ് നിർദേശം നൽകി.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് പറയേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘നിങ്ങളല്ലല്ലോ ചെലവ് വഹിക്കുന്നത്. മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. പാർട്ടി അറിഞ്ഞാണ് യാത്ര. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ല. ആരൊക്കെ ഏതിടങ്ങളിൽ പ്രചാരണത്തിനു
പത്തനംതിട്ട∙ നിക്ഷേപ തട്ടിപ്പ് കേസിൽ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജു പൊലീസ് കസ്റ്റഡിയിൽ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രാജുവിനും കുടുംബാംഗങ്ങൾക്കും എതിരെ കേസുണ്ട്. രാജുവിന്റെ ഭാര്യ ഗ്രേസ്, മക്കളായ അലൻ, അൻസൻ എന്നിവരെയും തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പാലക്കാട്∙ മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻതീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിലാണ് തീപിടത്തമുണ്ടായത്.
കൊച്ചി∙ നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ യുവതിയുടെ
കോഴിക്കോട് ∙ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച്
കഞ്ചിക്കോട് ∙ മലമ്പുഴ– കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ വീണ്ടും ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. 2 വയസ്സുള്ള പിടിയാനയാണു ചരിഞ്ഞത് ഇന്നലെ രാത്രി 11.15നു തിരുവനന്തപുരം– ചെന്നൈ എക്സ്പ്രസ് ട്രെയിൻ (12624) ഇടിച്ചാണ് അപകടം. കഴിഞ്ഞമാസം 10ന് ഇതേ സ്ഥലത്തുണ്ടായ സമാന അപകടത്തിൽ ഗുരുതര പരുക്കേറ്റ പിടിയാന വനംവകുപ്പിന്റെ ചികിത്സയ്ക്കിടെ 3 ദിവസത്തിനു ശേഷം ചരിഞ്ഞിരുന്നു.
തിരുവനന്തപുരം ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വീണ്ടും ആയിരക്കണക്കിനു താൽക്കാലിക അധ്യാപക നിയമനങ്ങൾക്കു കളമൊരുങ്ങുന്നു. സ്കൂൾ തുറക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ ചട്ടപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനത്തിനു പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശമൊന്നും നൽകിയിട്ടില്ല.
തിരുവനന്തപുരം ∙ രാജ്യം പ്രചാരണച്ചൂടിലായിരിക്കെ, ഏക ഇടതു മുഖ്യമന്ത്രിയായ പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിനു വിദേശത്തേക്കു തിരിച്ചത് ഇടതുപക്ഷം കേരളത്തിലൊതുങ്ങിയതുകൊണ്ടാണോ എന്നു പ്രതിയോഗികളുടെ ചോദ്യം. എന്നാൽ ഇന്ത്യാസഖ്യത്തിനു വോട്ടു തേടാൻ മുഖ്യമന്ത്രിക്കുള്ള രാഷ്ട്രീയ പരിമിതി കൂടിയാണു വ്യക്തമാകുന്നത്.
തിരുവനന്തപുരം ∙ ദേശീയ നേതൃത്വവുമായുള്ള ബന്ധം പാടെ വിഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനുളള സമ്മർദം ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ ജനതാദൾ–എസ് (ജെഡിഎസ്) നേതൃയോഗം വ്യാഴാഴ്ച ഇവിടെ ചേരും. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ ബിജെപി സഖ്യം സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചുമകനും എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ കേസുകളിൽ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കൾക്ക് തലയുയർത്തി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിനു പിന്നാലെ കെപിസിസിയിലും ഡിസിസികളിലും നേതൃമാറ്റമുണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്ന് നാലു ദിവസം കഴിയുമ്പോൾ കെപിസിസി പ്രസിഡന്റ് കസേരയിൽ കെ.സുധാകരൻ മൂന്നു വർഷം തികയ്ക്കും. സുധാകരനൊപ്പമെത്തിയ ഡിസിസി പ്രസിഡന്റുമാർ സെപ്റ്റംബറിൽ മൂന്നു വർഷം പൂർത്തിയാക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ സംഘടനാ സംവിധാനവുമായി പോകാനാകുമോയെന്നു കഴിഞ്ഞ യോഗത്തിൽ ചോദ്യമുയർന്നു.
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ സ്മാർട് പിഡിഎസ് പദ്ധതി കേരളത്തിൽ നടപ്പാകുമ്പോൾ റേഷൻ സംവിധാനത്തിനു പുറമേ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, അങ്കണവാടികളിലെ ഭക്ഷ്യവിതരണം, അഗതി മന്ദിരങ്ങളിലേക്കുള്ള അരി വിതരണം എന്നിവയിലേക്കും കേന്ദ്ര നിരീക്ഷണം വ്യാപിപ്പിക്കും. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), ഭക്ഷ്യ പൊതുവിതരണം, വനിതാ ശിശുവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണശൃംഖലയാകെ കേന്ദ്രീകൃതമായി പരിശോധിക്കുന്ന തരത്തിലാണ് സ്കീം ഫോർ മോഡണൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (സ്മാർട് പിഡിഎസ്) നടപ്പാക്കുക എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
മൂന്നാർ ∙ വീടുകളിലെ ദോഷം മാറ്റാൻ പ്രാർഥനയും പൂജകളും ചെയ്യാമെന്നു വിശ്വസിപ്പിച്ച് സ്ത്രീകളിൽ നിന്നു പണം തട്ടിയെടുത്ത 4 തമിഴ്നാട് സ്വദേശികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോയമ്പത്തൂർ, തഞ്ചാവൂർ സ്വദേശികളായ വാസുദേവൻ (28), സീനു (27), ഗോപി (24), വിജയ് വീരസ്വാമി (23) എന്നിവരെയാണു മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ∙ കൊടുംചൂടിന് ആശ്വാസമായി, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂൺ കൃത്യസമയത്തു തന്നെ ലഭിക്കാനാണു സാധ്യതയെങ്കിലും മേയ് 15 നു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ∙ കോർപറേഷനുകളിലും നഗരസഭകളിലും ഇനി ഉടമസ്ഥത (ഓണർഷിപ്) ഉൾപ്പെടെ 7 സർട്ടിഫിക്കറ്റുകൾക്കു തുല്യമായ ബിൽഡിങ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കും. ഉടമസ്ഥതയ്ക്കു പുറമേ കെട്ടിടത്തിന്റെ കാലപ്പഴക്കം, വിസ്തീർണം (പ്ലിന്ത് ഏരിയ), മേൽക്കൂരയുടെ തരം, ഏതു വിഭാഗത്തിലാണ് കെട്ടിടത്തിന് നികുതി ഇളവ്, നികുതി കുടിശിക ഇല്ലെന്നതിന്റെ രേഖ, നികുതി വിശദാംശങ്ങൾ എന്നിവയാണ് ബിൽഡിങ് സർട്ടിഫിക്കറ്റിൽ ഉണ്ടാവുക. ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകൾ, വീട്ടുവിലാസരേഖ, നികുതി കുടിശിക ഇല്ലെന്നതിനു തെളിവ്, റേഷൻ കാർഡിന്റെയും മറ്റും അപേക്ഷ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ ഒറ്റ സർട്ടിഫിക്കറ്റ് മതിയാകും. സർട്ടിഫിക്കറ്റുകളുടെ എണ്ണം കുറയ്ക്കുക എന്ന 2021ലെ സർക്കാർ ഉത്തരവിന്റെ ചുവടു പിടിച്ചാണ് ഇൻഫർമേഷൻ കേരള മിഷൻ ഇത്തരമൊരു സർട്ടിഫിക്കറ്റ് തയാറാക്കിയത്.
തിരുവനന്തപുരം ∙ ലോഡ് ഷെഡിങ് ഇല്ലെന്നു വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്നു സർക്കാർ പിൻമാറണമെന്നു വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നലെയും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയത്. അത്യാവശ്യ സാഹചര്യത്തിൽ ടെസ്റ്റിന് എത്തിയവരെയും പ്രതിഷേധക്കാർ തടഞ്ഞു തിരിച്ചയച്ചു. പൊലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും മോട്ടർ വാഹന ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് സ്ത്രീകൾ ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ പ്രതിനിധികൾ തടഞ്ഞു. അധികം പ്രതിഷേധക്കാരില്ലാതിരുന്നിടത്തും ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താൻ തയാറായില്ലെന്നു പരാതിയുയർന്നു.
തലശ്ശേരി ∙ പാനൂരിൽ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസിൽ മലക്കംമറിഞ്ഞ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ. ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയഎതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നതേയില്ല. പ്രാദേശികമായി 2 വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോർട്ടുകളിലും പരാമർശിക്കാത്ത പൊലീസ്,
തിരുവനന്തപുരം∙ താൻ ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ ഈയാഴ്ച ജയരാജന്റെ മൊഴിയെടുക്കും. തിരുവനന്തപുരത്തെത്തുമ്പോഴാണു മൊഴി രേഖപ്പെടുത്തുക. ജയരാജൻ ഡിജിപിക്കു നൽകിയ പരാതിയിൽ കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്താനാണു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എൻ.ബാബുക്കുട്ടനു ലഭിച്ച നിർദേശം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം റജിസ്റ്റർ ചെയ്യും.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് വിശ്രമിക്കാതെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനം തുടങ്ങാൻ ബിജെപി. ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പ്രധാനമായും ചർച്ചചെയ്യുന്നത് അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തന പദ്ധതിയാണ്. ഇതിനായി പഞ്ചായത്ത് കൺവൻഷനുകൾക്കു തുടക്കം കുറിച്ചു. വയനാട് ജില്ലയിലാണ് ആദ്യ കൺവൻഷൻ.
തിരുവനന്തപുരം∙ തയ്വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തി എന്നറിയിച്ചു പൊലീസ് ഓഫിസർ ചമഞ്ഞ് വിഡിയോ കോൾ വിളിച്ചയാൾ 50 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ മുതിർന്ന ഓഫിസറെന്ന വ്യാജേന വിളിച്ചാണ് പാപ്പനംകോട് സ്വദേശിയുടെ പണം തട്ടിയെടുത്തത്.
മൂവാറ്റുപുഴ ∙ ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യയെ (67) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട് ഇളയ മകൻ ജിജോയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പവന്റെ മാലയ്ക്കു വേണ്ടി മകൻ അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് പറഞ്ഞു.
കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കൽപറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി.സജീവിനെ സ്ഥലം മാറ്റി. കോഴിക്കോട് – വടകര സോഷ്യൽ ഫോറസ്ട്രി വിഭാഗം റേഞ്ച് ഓഫിസറായാണ് മാറ്റം. ഇവിടെ റേഞ്ച് ഓഫിസറായിരുന്ന കെ.പി.ജിൽജിത്തിനെ കൽപറ്റ ഫ്ലയിങ് സ്ക്വാഡിലേക്കും നിയമിച്ചു. കൽപറ്റ ഡപ്യൂട്ടി റേഞ്ചർ (ഗ്രേഡ്) ബീരാൻകുട്ടിയെയും സ്ഥലം മാറ്റാൻ ഉത്തരമേഖലാ ചീഫ് കൺസർവേറ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ഉടൻ ഇറങ്ങും. ഇതോടെ സുഗന്ധഗിരി മരം മുറി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ കുറ്റാരോപിതരായ 18 ഉദ്യോഗസ്ഥർക്കുമെതിരെയുള്ള നടപടികൾ പൂർത്തിയാവും.
കൊച്ചി ∙ െകായിലാണ്ടി തീരക്കടലിൽനിന്നു തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 6 തമിഴ് മത്സ്യത്തൊഴിലാളികളെയും കൊച്ചിയിലെത്തിച്ചു. കോസ്റ്റ്ഗാർഡ് ആസ്ഥാനത്തെത്തിച്ച ഇവരെ കേന്ദ്ര– സംസ്ഥാന അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തു. സംയുക്ത ചോദ്യം ചെയ്യലിൽ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു. മറ്റൊരു രാജ്യത്തു നിന്നുള്ള ബോട്ട് അനുമതിയില്ലാതെ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ എത്തിയതു രാജ്യസുരക്ഷയെ ബാധിക്കുന്നതും നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതും ആയതിനാലാണു ബന്ധപ്പെട്ട എല്ലാ ഏജൻസികളും ചോദ്യം ചെയ്യലിന് എത്തിയത്.
അടൂർ ∙ പുല്ലിനൊപ്പം ചേർത്തുനൽകിയ അരളിച്ചെടിയുടെ ഇലകൾ തിന്ന പശുവും അതിന്റെ കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനിൽ പങ്കജവല്ലിയമ്മയുടെ പശുവും അതിന്റെ കിടാവുമാണ് ചത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വെട്ടിക്കളഞ്ഞ അരളിയുടെ ഇലയും പുല്ലിനൊപ്പം ചേർത്താണ് പശുവിനും കിടാവിനും കൊടുത്തത്. തുടർന്ന് പശുവിന് ദഹനക്കേടുണ്ടായി. ചക്ക കൊടുത്തതാണ് ദഹനക്കേട് ഉണ്ടാകാൻ കാരണമെന്ന് കരുതി മൃഗാശുപത്രിയിൽനിന്നു മരുന്നു വാങ്ങി. അരളിയുടെ ഇല കൊടുത്ത കാര്യം മൃഗാശുപത്രിയിൽ പറഞ്ഞിരുന്നില്ല. ഇതിനിടെ കിടാവ് ചത്തു. മരുന്ന് കൊടുത്തിട്ട് കുറവുണ്ടാകാത്തതിനാൽ മൃഗാശുപത്രി അധികൃതർ വീട്ടിലെത്തി കുത്തിവയ്പ്പെടുത്തിട്ടും ശനിയാഴ്ച പശു ചത്തു.
തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള–തമിഴ്നാട് തീരങ്ങളിൽ 6, 7 തീയതികളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും
കൊച്ചി ∙ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് സമീപം വേഗത്തിൽ വന്ന ബൈക്ക്, സൈക്കിൾ യാത്രികനുമായി കൂട്ടിയിടിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ അരൂർ സ്വദേശി അഭിയെ
കോഴിക്കോട് ∙ സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജ് (ഒന്നര വയസ്സ്) ആണ് മരിച്ചത്.
തിരുവനന്തപുരം ∙ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു.
തിരുവനന്തപുരം ∙ കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം
കൊച്ചി ∙ കോഴിക്കോട് കൊയിലാണ്ടിക്കു സമീപം തമിഴ്നാട് സ്വദേശികളുമായി കണ്ടെത്തിയ ഇറാനിയൻ ബോട്ടിനെ കടലിൽവച്ച് കോസ്റ്റ് ഗാർഡ് കപ്പൽ കസ്റ്റഡിയിലെടുക്കുന്നതിന്റെ
തിരുവനന്തപുരം ∙ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും
പാലക്കാട് ∙ ജില്ലയില്‍ മേയ് 8 വരെ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാന്‍ സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാകലക്ടർ
കന്യാകുമാരി∙ ഗണപതിപുരത്ത് 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കടലിൽ
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിച്ചു. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴയ്ക്കു സാധ്യതയുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട്
കൊച്ചി ∙ കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി. സമുദ്രത്തിലെ താപനില
നെന്മാറ∙ നെല്ലിയാമ്പതിയിലും ചൂട് കൂടുകയാണ്. തണുപ്പു കൂടിയ വിനോദസഞ്ചാര മേഖല എന്ന ഖ്യാതി നേടിയ നെല്ലിയാമ്പതിയുടെ കാലാവസ്ഥയിലെ മാറ്റം സഞ്ചാരികളെ നിരാശരാക്കുമെന്ന ആശങ്ക ടൂറിസം വകുപ്പിനു വെല്ലുവിളി ആകുകയാണ്. പുലിയമ്പാറയിലും കാരപ്പാറയിലും കഴിഞ്ഞവർഷം മാർച്ച് 19ന് കൂടിയ ചൂട് 31 ഡിഗ്രി രേഖപ്പെടുത്തിയ
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ മേയർക്കെതിരെ കേെസടുക്കാൻ കോടതി ഉത്തരവ്. ഡ്രൈവറുടെ പരാതിയിൽ മേയർക്കു പുറമെ സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെസഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ്
തിരുവനന്തപുരം∙ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിതവൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെഎസ്ഇബി
പത്തനംതിട്ട∙ അടൂരിൽ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ്ചത്തത്. പശുവിനു ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവര്‍ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായിവീട്ടില്ച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന്
കൽപ്പറ്റ∙ സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി.സജീവിനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റം. കെ.പി.ജിൽജിത്തിനെ കൽപറ്റ ഫ്ളയിങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ
കൊച്ചി∙ ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് മാതാവ് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.പുല്ലേപ്പടിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. കൊച്ചി മേയർ എം.അനിൽകുമാര്‍ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടുകാർമൃതദേഹം ഏറ്റെടുക്കാത്തതിനാൽ പൊലീസിന്റെ
കൊച്ചി∙ മാസപ്പടി കേസിൽ അന്വേഷണമില്ലെന്ന കോടതി തീരുമാനം അപ്രതീക്ഷിതമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിധി പകർപ്പ് കണ്ടശേഷം പ്രതികരിക്കാം. എന്ത് കാരണത്താലാണ് കോടതി ഹർജി നിരസിച്ചതെന്ന് അറിയില്ല. വിധി പഠിക്കണം. എന്താണ് സംഭവിച്ചതെന്ന് ജനങ്ങളോട് പറയും. നിയമപോരാട്ടം തുടരും. മാറിചിന്തിക്കേണ്ട ആവശ്യമില്ലെന്നും
കൊച്ചി ∙ െകായിലാണ്ടിക്കു സമീപം കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 6 തമിഴ്നാട് സ്വദേശികളേയും കൊച്ചിയിലെത്തിച്ചു. കോസ്റ്റ്ഗാർഡ് ആസ്ഥാനത്താണ് ഇവരെ എത്തിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇന്ന് വിവിധ
തിരുവനന്തപുരം∙ മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ
കോഴിക്കോട്∙ പുതുതായി സർവീസ് ആരംഭിച്ച കോഴിക്കോട്– ബെംഗളൂരു നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലത്തെ യാത്രയ്ക്കിടെനവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ലഷിന്റെ ബട്ടൺ ആരോ ഇളക്കിമാറ്റുകയായിരുന്നു. ഇന്നു രാവിലെ നവകേരള ബസ് ശുചിമുറിസൗകര്യമില്ലാതെയാണ് ബെംഗളൂരുവിലേക്ക് പോയത്. അതേസമയം, നവകേരള ബസിന്റെ
കൊച്ചി∙ സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഗോവണി തകർന്നുവീണ് അപകടം. കെട്ടിടത്തിന്റെ വശത്തായി ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് നിർമിച്ച ഗോവണിയാണു തകർന്നുവീണത്. ഒരാൾ മരിച്ചതായാണു വിവരം. അപകടത്തിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി.
കോട്ടയം∙ കെഎസ്ആർടിസി ഡ്രൈവർ യദുവും മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ വാക്കുതർക്കത്തിൽ താൻ നൽകിയ മൊഴിയെന്ന പേരിൽമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ബസിലെ കണ്ടക്ടർ സുബിൻ. തന്റെ മൊഴി എന്താണെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നും സുബിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. സംഭവം നടന്ന ശേഷം ഇതാദ്യമായാണ്
തൃശൂർ∙ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. വെങ്ങിണിശേരി ശിവപുരം കോളനിയിലെ മനുവിനെയാണ് മൂന്നംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഇവർക്കായി ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ശിവപുരം
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുപരം,കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ലേണേഴ്സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്. സിഐടിയുഒഴികെയുള്ള ഡ്രൈവിങ് സ്കൂൾ സംഘടനകളാണ് പ്രതിഷേധം
പാലക്കാട്∙ ഒലവക്കോട് താണാവില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനയ്ക്ക് നേരേയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ ആസിഡ് ആക്രമണമുണ്ടായത്.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം. മറ്റ് ഏതെങ്കിലും രാജ്യങ്ങൾ
കോഴിക്കോട്∙ താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ (74) ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളത്തേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാത്യു മാവേലില്‍ ഇന്ന് രാവിലെയോടെ മരിച്ചു.
കോഴിക്കോട് ∙ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നൽകുന്ന ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം. മിക്ക സ്ഥലങ്ങളിലും മരുന്നു ലഭിക്കാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ശരാശരി ഓരോ വർഷവും പുതുതായി 20,000 ക്ഷയരോഗികളാണ്
കോഴിക്കോട്∙ എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിൽനിന്നും വിദ്യാർഥി ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പയ്യന്നൂർ ∙ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി സൂചന. അനിലയുടെ മൂക്കിലുടെയും വായിലൂടെയും രക്തം വന്നിട്ടുണ്ട്. അടിയേറ്റതിനെ തുടർന്നാണിതെന്നാണ് പ്രാഥമിക
കോഴിക്കോട്∙ 'ഗരുഡ പ്രീമിയം' ആയി രൂപമാറ്റം വരുത്തിയ നവകേരള ബസ് കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ ആദ്യ സർവീസ് നടത്തി. ഞായർ പുലർച്ചെ നാലരയ്ക്ക് കോഴിക്കോട് നിന്നു പുറപ്പെട്ട ഉച്ചയ്ക്ക് ഒരുമണിക്ക് ബെംഗളൂരുവിലെത്തി. വൈകിട്ട് 3.30 ന് പുറപ്പെട്ട് രാത്രി 10.05ന് കോഴിക്കോട് എത്തും വിധമാണ് സർവീസ്. ഓൺലൈൻ ബുക്കിങ്
തിരുവനന്തപുരം ∙ റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നതിനു പുറമേ താഴെത്തട്ടിൽ വരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ സ്മാർട് പിഡിഎസ് പദ്ധതി നടപ്പാക്കാൻ കേരളവും തീരുമാനിച്ചു. പദ്ധതി പ്രകാരം, കാർഡ് അംഗങ്ങളുടെയും റേഷൻ ഇടപാടുകളുടെയും വിവരങ്ങൾ
മൂന്നാർ ∙ സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ ബിജെപി നേതാക്കൾ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി, മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീവിദ്യ
മറയൂർ ∙ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ഒറ്റയാൻ തകർത്തു. കീഴാന്തൂരിൽ നിത്യാനന്ദന്റെ കാറാണു തകർത്തത്. ഇന്നലെ പുലർച്ചെ 5ന് ആണു സംഭവം. രാത്രി മറയൂർ – കാന്തല്ലൂർ റോഡിൽ കറങ്ങി നടന്ന കാട്ടാനയെ ഗ്രാമവാസികൾ ഓടിക്കാൻ ശ്രമിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും അതനുസരിച്ച് വിതരണ സംവിധാനം നവീകരിക്കാത്തത് വൈദ്യുതോപകരണങ്ങൾ നശിക്കാൻ ഇടയാക്കുന്നു. 2021 വരെ ‘ദ്യുതി’ പദ്ധതിയുടെ ഭാഗമായി വിതരണ ശൃംഖലയുടെ നവീകരണം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി പദ്ധതി നിലച്ച അവസ്ഥയിലാണ്. ട്രാൻസ്ഫോമറുകളുടെയും പവർ സ്റ്റേഷനുകളുടെയും ഫീഡറുകളുടെയും പരിധിയിൽ കൂടുതൽ വൈദ്യുതി ഉപയോഗം നടക്കുന്നതിനാൽ വോൾട്ടേജിൽ വലിയ കുറവാണ് പല മേഖലകളിലും ഉണ്ടായത്.
തിരുവനന്തപുരം∙ തലസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് 3.42 കോടി രൂപ നഷ്ടമായി. ഉള്ളൂർ സ്വദേശിക്കാണു പണം നഷ്ടമായത്. ഓഹരി കച്ചവടത്തിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നാലു ദിവസം മുൻപ് നഗരത്തിൽ സമാനമായ തട്ടിപ്പിൽ 4 പേർക്ക് 1.90 കോടിരൂപ നഷ്ടമായിരുന്നു. ഫെബ്രുവരി 19ന് ഒരു
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്ന് ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ കെ.സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു നേരത്തേ നൽകിയ നിർദേശം. ജൂൺ നാലിനു
Results 1-100 of 10000