ADVERTISEMENT

തിരുവനന്തപുരം∙ താൻ ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ ഈയാഴ്ച ജയരാജന്റെ മൊഴിയെടുക്കും. തിരുവനന്തപുരത്തെത്തുമ്പോഴാണു മൊഴി രേഖപ്പെടുത്തുക. ജയരാജൻ ഡിജിപിക്കു നൽകിയ പരാതിയിൽ കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്താനാണു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എൻ.ബാബുക്കുട്ടനു ലഭിച്ച നിർദേശം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം റജിസ്റ്റർ ചെയ്യും.

ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കർ തന്റെ മകന്റെ ഫ്ലാറ്റിലെത്തിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിനു പിന്നിൽ കെ.സുധാകരൻ, ശോഭ സുരേന്ദ്രൻ, ടി.ജി.നന്ദകുമാർ എന്നിവർക്കു പങ്കുണ്ടെന്നുമാണ് ഇ.പിയുടെ പരാതി. പ്രഥമദൃഷ്ട്യാ കേസെടുക്കാൻ സാധിക്കില്ലെന്നു വിലയിരുത്തിയാണു കേസെടുക്കാതെ പ്രാഥമിക അന്വേഷണത്തിനു തീരുമാനിച്ചത്. ജാവഡേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയ ആക്കുളത്തെ ഫ്ലാറ്റ് കഴക്കൂട്ടം എസിപിയുടെ പരിധിയിലാണ്. ജയരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കും.

English Summary:

Police to take EP Jayarajan's statement on conspiracy complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com