വയനാട്ടിൽ വീണ്ടും പുലി; വീടിനു സമീപം കെട്ടിയ നായയെ പിടിച്ചുകൊണ്ടുപോയി
Mail This Article
×
ബത്തേരി∙ അമ്പലവയൽ ആറാട്ടുപാറയിൽ വീടിനു സമീപത്ത് കെട്ടിയിട്ടിരുന്ന നായയെ പുലി പിടിച്ചു. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു.
നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചു. വീടിനു പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ട നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
English Summary:
The tiger caught the dog which was tied near the house
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.