ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ നേതൃത്വവുമായുള്ള ബന്ധം പാടെ വിഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനുളള സമ്മർദം ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ ജനതാദൾ–എസ് (ജെഡിഎസ്) നേതൃയോഗം വ്യാഴാഴ്ച ഇവിടെ ചേരും. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ ബിജെപി സഖ്യം സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചുമകനും എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ കേസുകളിൽ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കൾക്ക് തലയുയർത്തി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. 

ബിജെപി സഖ്യത്തെ തള്ളിപ്പറഞ്ഞെങ്കിലും സാങ്കേതികമായി ഇപ്പോഴും ഗൗഡ അധ്യക്ഷനായ ജെഡിഎസിന്റെ കേരള ഘടകം തന്നെയാണ് ഇവിടെയുള്ളത്. പാർട്ടി മാറിയാൽ  സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എംഎൽഎയും മന്ത്രി കെ.കൃഷ്ണൻകുട്ടിയും കൂറുമാറ്റനിരോധന നിയമത്തിൽ പെട്ട് അയോഗ്യരാകുമെന്ന ഭയം മൂലമാണ് അതിനു തുനിയാത്തത്. പുതിയ സംസ്ഥാന പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനു ശേഷം മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കാമെന്ന നിർദേശമാണ് ഉയരുന്നത്. 

English Summary:

Kerala Janata Dal-S (JDS) leadership meeting will be held on Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com