ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്ന് ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ കെ.സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു നേരത്തേ നൽകിയ നിർദേശം. ജൂൺ നാലിനു വോട്ടെണ്ണലോടെയാണ് അതു കഴിയുന്നത്. അതല്ല, അതിനു മുൻപ് എഐസിസിയുടെ നിർദേശം വന്നാലും  ഒഴിയുമെന്ന് മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ ഹസൻ പറഞ്ഞു. 

ഇതു സംബന്ധിച്ച് താനും സുധാകരനും തമ്മിൽ തർക്കമില്ല. ഉടനെ തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി തനിക്ക് അറിവില്ല.  മാറിക്കൊടുക്കാതിരിക്കുക എന്ന പ്രശ്നവും ഉദിക്കുന്നില്ല. എഐസിസി നിർദേശം എന്തായാലും അത് അനുസരിക്കും. 

കൂടിയാലോചനകളിലൂടെ തീരുമാനങ്ങളെടുക്കുന്ന ശൈലിയാണ് താൻ പിന്തുടരുന്നത്. താനും കെ.സി.വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആലോചിച്ചാണ് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും എടുത്തത്. 

അത്യാവശ്യമുള്ള കാര്യങ്ങൾ സുധാകരനുമായും സംസാരിച്ചിട്ടുണ്ട്. കോൺഗ്രസിലും യുഡിഎഫിലും അപസ്വരങ്ങളില്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. വോട്ടെടുപ്പിനു മുൻപു പറഞ്ഞ ഇരുപതിൽ ഇരുപതു സീറ്റു തന്നെയാണ് വോട്ടെടുപ്പിനു ശേഷവുമുള്ള കോൺഗ്രസ്  വിശകലനമെന്ന് ഹസൻ പറഞ്ഞു.

English Summary:

Acting President M.M.Hasan said that AICC has suggested that the KPCC president should be held until the results of the Lok Sabha elections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com