ADVERTISEMENT

മൂന്നാർ ∙ വീടുകളിലെ ദോഷം മാറ്റാൻ പ്രാർഥനയും പൂജകളും ചെയ്യാമെന്നു വിശ്വസിപ്പിച്ച് സ്ത്രീകളിൽ നിന്നു പണം തട്ടിയെടുത്ത 4 തമിഴ്നാട് സ്വദേശികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോയമ്പത്തൂർ, തഞ്ചാവൂർ സ്വദേശികളായ വാസുദേവൻ (28), സീനു (27), ഗോപി (24), വിജയ് വീരസ്വാമി (23) എന്നിവരെയാണു മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചയാണു സംഭവം. ചെണ്ടുവര ലോവർ, വട്ടവട, കുണ്ടള സാൻഡോസ് കോളനി എന്നിവിടങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി വീട്ടിൽ ദോഷമുണ്ടെന്നും അനർഥങ്ങൾ സംഭവിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇവർ തട്ടിപ്പു നടത്തിയെന്നാണു പൊലീസ് പറയുന്നത്.

ദോഷം മാറാൻ പൂജകൾ ചെയ്യാമെന്നു പറഞ്ഞ് 1000 രൂപ മുതൽ 10,300 രൂപ വരെ ഓരോ വീട്ടിൽനിന്നും ഇവർ തട്ടിയെടുത്തെന്നും ഒരു വീട്ടിലെ സ്ത്രീയിൽ നിന്നു മൊബൈൽ ഫോണിനു ദോഷമുണ്ടെന്നു പറഞ്ഞ് ഫോണും കൈവശപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. 

ചെറിയ പ്രാർഥനകൾ നടത്തി സ്ഥലംവിട്ട ഇവരെ ചെണ്ടുവര ലോവർ ഡിവിഷനിലെത്തിയപ്പോഴാണു പുരുഷൻമാരെത്തി തടഞ്ഞുവച്ചത്. എസ്ഐ സി.എ.നിസാറിന്റെ നേതൃത്വത്തി‍ൽ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary:

Four person arrested for stole money by saying that they perform pujas to remove bad luck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com