ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും അതനുസരിച്ച് വിതരണ സംവിധാനം നവീകരിക്കാത്തത് വൈദ്യുതോപകരണങ്ങൾ നശിക്കാൻ ഇടയാക്കുന്നു. 2021 വരെ ‘ദ്യുതി’ പദ്ധതിയുടെ ഭാഗമായി വിതരണ ശൃംഖലയുടെ നവീകരണം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി പദ്ധതി നിലച്ച അവസ്ഥയിലാണ്. ട്രാൻസ്ഫോമറുകളുടെയും പവർ സ്റ്റേഷനുകളുടെയും ഫീഡറുകളുടെയും പരിധിയിൽ കൂടുതൽ വൈദ്യുതി ഉപയോഗം നടക്കുന്നതിനാൽ വോൾട്ടേജിൽ വലിയ കുറവാണ് പല മേഖലകളിലും ഉണ്ടായത്. 

ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതോടെ രാത്രികാലങ്ങളിൽ ഇവ വീടുകളിൽ ചാർജ് ചെയ്യുന്നതും ചൂടു കാലമായതിനാൽ എസികളുടെ ഉപയോഗം വർധിച്ചതുമാണ് ഉയർന്ന വൈദ്യുതി ഉപയോഗത്തിനു കാരണമായി കെഎസ്ഇബി പറയുന്നത്. അതോടൊപ്പം, കൂടുതൽ പുതിയ വീടുകളും സ്ഥാപനങ്ങളും വന്നതോടെ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ കൂടുതൽ വൈദ്യുതി കണക്‌ഷൻ നൽകാനും കെഎസ്ഇബി നിർബന്ധിതരായി. 

അടുത്തിടെ കെഎസ്ഇബി വൈദ്യുതി വാങ്ങാൻ ക്ഷണിച്ച ടെൻഡറിൽ ഉയർന്ന നിരക്കാണ് ക്വോട്ട് ചെയ്തത്. അധിക  വൈദ്യുതി രാത്രി മാത്രം മതിയെങ്കിലും 18–24 മണിക്കൂർ വൈദ്യുതി ലഭ്യമാക്കുമെന്നാണ് കരാർ. കൂടിയ നിരക്കിൽ വാങ്ങുന്ന വൈദ്യുതിയുടെ ഭാരവും ഉപയോക്താക്കൾ ചുമക്കേണ്ടി വരും. 11.25 കോടി യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച കേരളത്തിൽ ഉപയോഗിച്ചത്. രാത്രി ഉയർന്ന വൈദ്യുതി ഉപയോഗം 5754 മെഗാവാട്ട് ആയി ഉയർന്നു. രാത്രി പത്തരയ്ക്കും 11 നും ഇടയിൽ അരമണിക്കൂറാണ് ഇത്രയും ഉപയോഗമുണ്ടായത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 11.59 കോടി യൂണിറ്റ് ആണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം.

English Summary:

electrical appliances damages due to not upgrading distribution system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com