ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റിന്റെ ചുമതല കൈമാറുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തിരികെ ചുമതലയിൽ പ്രവേശിക്കാൻ കെ.സുധാകരന് എഐസിസി അനുവാദം നൽകി. ഇന്നു 10.30ന്  ചുമതലയേറ്റെടുക്കും. നാലാം തീയതി കെപിസിസി നേതൃയോഗത്തിനുശേഷം ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്ന സുധാകരനോടു 2 ദിവസം കാത്തിരിക്കാനായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശം.

ഇതനുസരിച്ച്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സുധാകരനെ ഫോണിൽ വിളിച്ച് വീണ്ടും പദവി ഏറ്റെടുക്കാൻ നിർദേശം നൽകി. ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനുമായും ആശയവിനിമയം നടത്തി. സുധാകരനെ കണ്ണൂരിൽ സ്ഥാനാർഥിയാക്കിയപ്പോഴാണ് ആക്ടിങ് പ്രസിഡന്റിനെ ചുമതലയേൽപിക്കണമെന്ന് എഐസിസി നേതൃത്വം ആവശ്യപ്പെട്ടത്.

English Summary:

K Sudhakaran will take charge as KPCC president today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com