ADVERTISEMENT

മഅദിൻ ദഅവ കോളജ്പ്രവേശന പരീക്ഷ 14ന്: മലപ്പുറം∙ മഅദിൻ ദഅവ കോളജിലേക്കുള്ള പ്രവേശന പരീക്ഷ (എം ഡെറ്റ്) 14ന് മഅദിൻ ക്യാംപസിൽ നടക്കും. മതപഠനത്തോടൊപ്പം പ്ലസ് വൺ ക്ലാസിലേക്കു സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. 7 വർഷത്തെ കോഴ്സിൽ മത, ഭൗതിക രംഗത്ത് ബിരുദാനന്തര ബിരുദം നേടാനും ഇംഗ്ലിഷ്, അറബി, ഉറുദു, സ്പാനിഷ്, ജർമൻ ഭാഷകൾ പഠിക്കാനും അവസരമുണ്ട്. ചേരാനാഗ്രഹിക്കുന്നവർ 10ന് മുൻപ് ഓൺലൈനായി (www.madin.edu.in) അപേക്ഷിക്കണം. 9072310111, 9072310222.

യോഗം നാളെ
മലപ്പുറം ∙ പാണക്കാട് ഖാസി ഫൗണ്ടേഷൻ സംസ്ഥാന സമിതി യോഗം നാളെ വൈകിട്ട് 4ന് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് ഹാദിയ സെന്ററിൽ ചേരും. സംസ്ഥാന സമിതിയംഗങ്ങൾ പങ്കെടുക്കണമെന്ന് ജനറൽ കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ അറിയിച്ചു.

എൽപിഎസ്ടിഇന്റർവ്യൂ 13ന്
എടവണ്ണ∙ കുണ്ടുതോട് എരഞ്ഞിക്കോട് ജിഎംഎൽപി സ്‌കൂളിൽ എൽപിഎസ്ടി അഭിമുഖം 13ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

ഹജ് പഠനക്ലാസ് നാളെ 
വളാഞ്ചേരി ∙ ഹജ് കർമത്തിനു പോകുന്നവർക്കായി അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് നടത്തുന്ന പഠനക്ലാസ് നാളെ 9നു തുടങ്ങും. ഉച്ചയോടെ സമാപിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുക്കും. ഹാജിമാർക്ക് യാത്രയയപ്പും നൽകും. 9544111106.

മലപ്പുറത്ത് മെഗാ രക്തദാന ക്യാംപ് നാളെ
മലപ്പുറം ∙ പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിലെ രക്തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി മെഗാ രക്തദാന ക്യാംപ് നടത്തുന്നു. നാളെ മലപ്പുറം പ്രസ് ക്ലബ് അങ്കണത്തിലാണ് ക്യാംപ്. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ.ബ്ലഡ് ബാങ്കും ചേർന്നാണു ക്യാംപ് നടത്തുന്നത്. 8136818637

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com