ADVERTISEMENT

വൈപ്പിൻ∙വൈപ്പിൻ ദ്വീപിനെ വടക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്നതിനുള്ള മുനമ്പം -അഴീക്കോട് പാലത്തിന്റെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അഴീക്കോട് ഭാഗത്ത് കരയിലെ തൂണുകൾ  അതിനകം പൂർത്തിയായിട്ടുണ്ട്. പുഴയിലാണ് ഇപ്പോൾ പൈലിങ് നടക്കുന്നത്. ഈ പൈലുകളിൽ 70 ശതമാനത്തോളം ഇതിനകം പൂർത്തിയായിട്ടുണ്ട്. തടസ്സങ്ങളൊന്നുമില്ലാതെയാണ് ജോലികൾ പുരോഗമിക്കുന്നതെന്ന്  ബന്ധപ്പെട്ടവർ പറഞ്ഞു. നിർമാണം പൂർത്തിയാവുമ്പോൾ  സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമായിരിക്കും ഇതെന്നാണ് സൂചന.

900 മീറ്റർ നീളമുള്ള പാലത്തിന്റെ ഉയരം 12.5 മീറ്ററായിരിക്കും. പാലം യാഥാർഥ്യമാവുന്നതോടെ അഴീക്കോട് നിന്നു സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലേക്ക് എളുപ്പത്തിൽ എത്താനാകും. യാത്രയ്ക്കുള്ള ചെലവും സമയവും കുറയുന്നതു യാത്രക്കാർക്കു മാത്രമല്ല  തീരദേശത്തെ  മത്സ്യവ്യവസായ മേഖലയ്ക്കും കരുത്താകും. നേരത്തെ ചങ്ങാടം ഉപയോഗിച്ചുള്ള  സർവീസ് നടന്നിരുന്ന ഇവിടെ പിന്നീട്  ജങ്കാർ സർവീസ് നിലവിൽ വന്നു. നിർമാണജോലികൾ ആരംഭിച്ചതിനു ശേഷം ബോട്ട് ഉപയോഗിച്ചാണ് സർവീസ്. വിനോദ സഞ്ചാര സാധ്യതകൾക്കും  മുൻഗണന നൽകിയാണ് പാലം ഒരുക്കുക. 

്അതേ സമയം പാലം തുറന്നു കഴി‍ഞ്ഞാലുള്ള വാഹനത്തിരക്ക് കണക്കിലെടുത്ത് വൈപ്പിൻ സംസ്ഥാനപാതയിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അല്ലാത്തപക്ഷം ഗതാഗതക്കുരുക്കും അപകടങ്ങളും റൂട്ടിൽ പതിവാകാൻ സാധ്യതയുണ്ട്. ഇവ ഒഴിവാക്കാനുള്ള നടപടികൾ ഇപ്പോൾത്തന്നെ ആരംഭിക്കേണ്ടതുമുണ്ട് പള്ളിപ്പുറം മേഖലയിലെ വീതി കുറഞ്ഞ കലുങ്കുകൾ അടിയന്തരമായി പുനർനിർമിക്കണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com