ADVERTISEMENT

വരാപ്പുഴ ∙ ചെട്ടിഭാഗം മാർക്കറ്റിനോടു ചേർന്നുള്ള ലേഡീസ് സ്റ്റോർ തീ പിടുത്തതിൽ പൂർണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള ഒഴിഞ്ഞ കടമുറിയിലും തീ പടർന്നു. പറവൂർ, ഏലൂർ യൂണിറ്റുകളിൽ നിന്നു എത്തിയ മൂന്നു ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണു തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. വരാപ്പുഴ കളത്തിപ്പറമ്പിൽ സീമ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫോർ എസ് എന്ന ലേഡീസ് സെന്ററും ഇതിനോടു ചേർന്നുള്ള ഒഴിഞ്ഞു കിടക്കുന്ന കടമുറിയിലുമാണ് ഇന്നലെ പുലർച്ചെ ഏഴു മണിയോടെ തീ പടർന്നത്.

ഇതിലൂടെ പോയവർ കടയിൽ നിന്നു പുക ഉയരുന്നതു കണ്ടെങ്കിലും ഷട്ടർ അടച്ചിരുന്നതിനാൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. പിന്നീട് ഫയർഫോഴ്സും പൊലീസും എത്തിയാണു തീയണയ്ക്കാൻ പ്രവർത്തനങ്ങൾ നടത്തിയത്.  നവീനമായ രീതിയിൽ ഫർണിഷ് ചെയ്തു ശീതീകരിച്ച ലേഡീസ് സെന്ററിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. തൊട്ടടുത്തെ ഒഴിഞ്ഞ മുറിയിൽ ഉണ്ടായിരുന്ന കുറച്ചു ഫർണിച്ചറും കത്തി നശിച്ചു. എത്ര രൂപയുടെ നഷ്ടമാണെന്നു കണക്കാക്കിയിട്ടില്ല. ലേഡീസ് സെന്ററിൽ പെർഫ്യൂം, നെയ്ൽ പൊളീഷ് തുടങ്ങിയവ ഉണ്ടായിരുന്നതിനാലാണു തീ ആളിപ്പടർന്നതെന്നാണു കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com