ADVERTISEMENT

പെരുമ്പാവൂർ ∙ യാക്കോബായ സഭാ പെരുമ്പാവൂർ മേഖല ആസ്ഥാനമായ അല്ലപ്ര കൊയ്നോണിയയിലെ മിഷൻ ആശുപത്രിയിലെ എൽദോ മാർ ബസേലിയോസ് ഡയാലിസിസ് സെന്ററിൽ  ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുമ്പോൾ കെഎസ്ഇബി ഫ്യൂസ് ഊരിയതായി പരാതി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചതിനെ തുടർന്നാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.40 ഓളം പേർ ഡയാലിസിസ്  ചെയ്യുന്നതിനായി എത്തിയപ്പോഴാണ്  ഫ്യൂസ് ഊരിയത്. ഒരു മാസം ആയിരത്തോളം പേർക്ക്  സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. ജനറേറ്റർ കഴിഞ്ഞ ദിവസം കേടായത് പ്രശ്നം കൂടുതൽ വഷളാക്കി.

ഉടൻ കറന്റ്  ബില്ല് അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്നാണ് ആക്ഷേപം.ബാങ്കിൽ നിന്നു പണം എടുത്തിട്ടു വേണമായിരുന്നു അടയ്ക്കാൻ. ചെക്കിൽ ഒപ്പിടേണ്ട പെരുമ്പാവൂർ മേഖല മെത്രാപ്പൊലീത്ത മാത്യൂസ് മാർ അപ്രേം ഉച്ചയ്ക്ക് 12 മണിക്കേ എത്തുമായിരുന്നുള്ളു,.  അസിസ്റ്റന്റ്  എൻജിനീയറെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും ഫ്യൂസ് ഊരിയാൽ പണം അടച്ചാൽ മാത്രമേ  പുന:സ്ഥാപിക്കാൻ കഴയുയെന്നു അറിയിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. 

വെങ്ങോല  പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, സ്ഥിര സമിതി അധ്യക്ഷൻ പി.പി. എൽദോസ് എന്നിവരുടെ  നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്.  കൊയ്നോണിയ അധികൃതർ ഉടൻ പണം അടയ്ക്കുകയും ചെയ്തു.ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമാണെന്നും ഉദ്യോഗസ്ഥർ സന്ദർഭോചിതമായി പെരുമാറാൻ പഠിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു. ഡയാലിസിസ് നടത്തുമ്പോൾ ഫ്യൂസ് ഊരിയത് വകതിരിവില്ലാത്ത നടപടിയാണെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com