ADVERTISEMENT

മട്ടാഞ്ചേരി∙ ജൂത ചരിത്രത്തിന്റെ ഭാഗമായ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ല് ചക്കാമാടത്തു കണ്ടെത്തി. ഇത്തരം കല്ലുകൾ ഇവിടെയുള്ള പല വീടുകളിലും ഉണ്ട്. ചിലർ അലക്ക് കല്ലായി ഉപയോഗിക്കുന്നു. ഹീബ്രു  ഭാഷയിലാണ് ഇവയിൽ എഴുതിയിട്ടുള്ളത്. ചക്കാമാടം എന്ന സ്ഥലത്തിന്റെ ഒരു ഭാഗം വർഷങ്ങൾക്ക് മുൻപ് ജൂതരുടെ ശ്മശാനം ആയിരുന്നുവെന്നും നൂറ്റാണ്ടുകൾക്കു മുൻപ് മരിച്ചവരുടെ കബറിടത്തിൽ വയ്ക്കുന്ന കല്ലാണു കാണപ്പെടുന്നതെന്നും പരിസരവാസികൾ പറയുന്നു.

ഇത്തരം സ്മാരക ശിലകൾ ലഭിക്കുമ്പോൾ അക്കാര്യം പുരാവസ്തു വകുപ്പ്  അധികൃതരെ അറിയിക്കാറുണ്ടെങ്കിലും അവർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് പരാതിയുണ്ട്. ശിലകൾ സംരക്ഷിക്കുന്നതിന് പുരാവസ്തു വിഭാഗം നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകൻ ഹാരിസ് അബു ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com