ADVERTISEMENT

ശുദ്ധജല വിതരണംമുടങ്ങും
എളങ്കുന്നപ്പുഴ∙ ചെറായി മുതൽ മുനമ്പം വരെ 8,9 തീയതികളിൽ ശുദ്ധജല വിതരണം മുടങ്ങും. മുനമ്പം ശ്രീ കൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ കലുങ്കിന്റെ വശത്ത് താഴ്ത്തി സ് ഥാപിച്ചിട്ടുളള പൈപ്പിന്റെ ഇന്റർ കണക് ഷൻ പ്രവൃത്തി നടക്കുന്നതിനെ തുടർന്നാണിത്.

വൈദ്യുതി മുടക്കം
കൂത്താട്ടുകുളം∙ 11 കെവി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കൂത്താട്ടുകുളം ചാന്ത്യം കവല, ബുൾ മാർക്കറ്റ്, എംവിഐപി, അശ്വതി കവല, ഗവ. ആശുപത്രി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 7 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്‌ഷൻ പരിധിയിൽ പവ്വത്തിൽ, കോർപറേഷൻ ബസാർ ട്രാൻസ്ഫോമറുകളുടെ പരിസരപ്രദേശങ്ങളിൽ 9 മുതൽ1 വരെ.
കല്ലംകോട് ട്രാൻസ്ഫോമറിന്റെ പരിസരപ്രദേശങ്ങളിൽ 2 മുതൽ 5 വരെ.
തോപ്പുംപടി കോൺവന്റ് ജംക്ഷൻ, കണ്ണമാലി ബസ്റ്റോപ്പ്, റൊസാരിയോ ബേക്കറി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 1 മണി വരെ.

സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
എടത്തല∙ നൊച്ചിമ പോട്ടച്ചിറ ക്ഷേത്രത്തിന്റെയും ആസ്റ്റർ മെഡ്സിറ്റിയുടെയും നേതൃത്വത്തിൽ ഇന്ന് 9 മുതൽ ഒന്നു വരെ ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമനോളജി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 6282355422. 

അപേക്ഷ ക്ഷണിച്ചു‌
പറവൂർ ∙ ജില്ലയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരിൽ നിന്നു വിവിധ തൊഴിൽ പരിശീലനങ്ങൾ നടത്തുന്നതിനായി കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ അപേക്ഷ ക്ഷണിച്ചു.  കുറഞ്ഞത് 1000 ചതുരശ്രയടി വിസ്തീർണവും ശുചിമുറി, ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം. സിസിടിവി, പ്രൊജക്ടർ, അഗ്നിരക്ഷാ സംവിധാനം എന്നിവ അഭികാമ്യം. താൽപര്യമുള്ളവർ 15 ദിവസത്തിനകം അപേക്ഷ നൽകണം. വാട്സാപ്: 94954 64062. ഇമെയിൽ: jssekm@mail.com

തേക്ക് തടി വിൽപന
പെരുമ്പാവൂർ ∙ വനംവകുപ്പിന്റെ  തടിവിൽപന ഡിവിഷനു കീഴിലുള്ള മുടിക്കൽ ഡിപ്പോയിൽ 9 മുതൽ തേക്ക് തടികളുടെ ചില്ലറ വിൽപന ആരംഭിക്കും.  0484 2596064..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com