ADVERTISEMENT

കരിമുകൾ∙ ജംക്‌ഷനിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ നിന്ന് ആവശ്യത്തിനു വെളിച്ചം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തണൽ മരങ്ങൾ വെട്ടി നശിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കനത്ത ചൂടിൽ ഒട്ടേറെ പേർക്ക് തണലേകുന്ന മരങ്ങളാണ് ചെറിയ കാരണങ്ങൾ പറഞ്ഞ് മുഴുവനായി വെട്ടി മാറ്റിയത്. കാരണം എന്താണെന്ന് പോലും നാട്ടുകാർക്ക് ആദ്യം മനസ്സിലായില്ല. ആരാണ് മരങ്ങൾ വെട്ടി മാറ്റിയതെന്ന് ചോദിച്ചാൽ അമ്പലമേട് പൊലീസും വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതരും പല ഉത്തരങ്ങളാണ് തരുന്നത്. മരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ വെളിച്ചം പോരെന്ന് ചൂണ്ടിക്കാട്ടി അമ്പലമേട് പൊലീസ് പഞ്ചായത്തിന് കത്ത് നൽകിയിരുന്നുവെന്നും അത് വേണ്ട നിലയിൽ കൈകാര്യം ചെയ്തുകൊള്ളാൻ പൊലീസിനെ അറിയിച്ചെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

എന്നാൽ മരം മുറിച്ചു മാറ്റിയത് പഞ്ചായത്ത് അധികൃതരാണെന്ന് പൊലീസ്  പറയുന്നു.ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം ലഭിക്കുവാൻ മരത്തിന്റെ ശിഖരങ്ങൾ മാത്രം മുറിച്ചാൽ മതിയായിരുന്നു. എന്നാൽ മുറിച്ചവർ മുഴുവനോടെ മുറിച്ചു കളഞ്ഞതാണ് പ്രശ്നമായത്.  പുത്തൻകുരിശ്, അമ്പലമുകൾ, പെരിങ്ങാല, ബ്രഹ്മപുരം ഭാഗത്ത് നിന്ന് കരിമുകളിൽ റോഡ് സംഗമിക്കുന്ന പ്രദേശത്ത് റൗണ്ട് ചെയ്ത് ഗാന്ധി പ്രതിമയും അതിന് ചുറ്റുമായാണ് മരങ്ങളും നട്ട് പിടിപ്പിച്ചിരുന്നത്. ചുറ്റും കോൺക്രീറ്റ് ചെയ്ത് കെട്ടിയാണ് ഈ പ്രദേശം സംരക്ഷിച്ചിരുന്നത്. ആ മരങ്ങളാണ് വെട്ടി നശിപ്പിച്ചിരിക്കുന്നത്. ഈ സമയം കണ്ട് നിന്നവരും സംഭവം തടഞ്ഞില്ലെന്ന് ആക്ഷേപം ഉണ്ട്. ഈ മരങ്ങളും കാടുകളും ചൂട് സമയത്ത് കരിമുകളിന് ആശ്വാസമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com