ADVERTISEMENT

കേരള കേന്ദ്ര സർവകലാശാലയിൽ ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം: ‌അപേക്ഷാ തീയതി നീട്ടി; പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിന് (ഐടിഇപി) അപേക്ഷിക്കാനുള്ള തീയതി മേയ് 15ന് രാത്രി 11.30 വരെ നീട്ടി. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷ എൻസിഇടി വഴിയാണ് കേരള കേന്ദ്ര സർവകലാശാലയിലും പ്രവേശനം. ncet.samarth.ac.in സന്ദർശിച്ച് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ബിഎസ്‌സി ബിഎഡ്. (ഫിസിക്‌സ്), ബിഎസ്‌സി ബി.എഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലിഷ്), ബിഎ ബിഎഡ് (ഇക്കണോമിക്‌സ്), ബികോം ബി‍എഡ് എന്നീ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്. ബികോം ബിഎഡിന് 50 ഉം മറ്റുള്ളവയ്ക്ക് 25 വീതവും സീറ്റുകളാണുള്ളത്. എൻടിഎ ഹെൽപ് ഡെസ്‌ക് : 01140759000, 01169227700. ഇമെയിൽ: ncet@nta.ac.in. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കണം.

സൗജന്യ ഇഎൻടിമെഡിക്കൽ ക്യാംപ്
കാഞ്ഞങ്ങാട് ∙ കുശവൻകുന്ന് സൺറൈസ് ഹോസ്പിറ്റലിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ  സൗജന്യ ഇഎൻടി ക്യാംപ് സംഘടിപ്പിക്കുന്നു. ഡോക്ടറുടെ സൗജന്യ സേവനത്തോടൊപ്പം, കേൾവി പരിശോധന തികച്ചും സൗജന്യമാണ്. കൂടാതെ ലാബ്,എക്സ്റേ തുടങ്ങി മറ്റെല്ലാ ടെസ്റ്റുകൾക്കും 20 % വരെ ഇളവും,ശ്രവണസഹായിക്ക് 25 % വരെ ഇളവും ലഭ്യമാണ്. ഡോ.മീര രാജനാണ് ക്യാംപിന് നേതൃത്വം നൽകുന്നത്. ബുക്കിങ്ങിനായി വിളിക്കുക: 0467-2208180/9656543742.

ബാലചന്ദ്രൻനീലേശ്വരംസ്മാരകഅവാർഡിന് അപേക്ഷിക്കാം
നീലേശ്വരം ∙ മാധ്യമ പ്രവർത്തകനായ ബാലചന്ദ്രൻ നീലേശ്വരത്തിന്റെ സ്മരണക്കായി നീലേശ്വരം പ്രസ് ഫോറം ഏർപ്പെടുത്തിയ കണ്ണൂർ- കാസർകോട് ജില്ലകളിലെ പ്രാദേശിക പത്ര പ്രവർത്തകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി മുതൽ 2023 ഡിസംബർ വരെ പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടിനാണ് അവാർഡ്. മെയ്‌ 10നകം അപേക്ഷകൾ ലഭിച്ചിരിക്കണം.10001 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. എൻട്രികൾ അയയ്ക്കേണ്ട വിലാസം. സെക്രട്ടറി, നീലേശ്വരം പ്രസ് ഫോറം, നീലേശ്വരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം, നീലേശ്വരം: 671314. ഇമെയിൽ : citydairynlr@gmail.com. വിവരങ്ങൾക്ക്  :9544433947, 94472816

ചെസ് പരിശീലനം
കാസർകോട്∙ചെസ് അസോസിയേഷൻ ജില്ലയിലെ വനിതകൾക്കായി സൗജന്യ ചെസ് പരിശീലന ക്ലാസുകൾ 5, 6 തീയതികളിൽ കാഞ്ഞങ്ങാട് വിഷി സ്കൂളിൽ നടക്കും. 9605231010.

ഹജ് ക്യാംപ് നാളെ
കാസർകോട്∙ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹജ് ക്യാംപ് നാളെ 10 നു കാസർകോട് ഡയലോഗ് സെന്റർ ഹാളിൽ. 9048221193.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com