ADVERTISEMENT

നീലേശ്വരം∙വാഹനങ്ങൾ മേൽപാലം വഴി കടന്നുപോകാൻ തുടങ്ങി മാസങ്ങൾ പിന്നിട്ടു. എന്നാൽ പാലത്തിനടിയിൽ ഇപ്പോഴും ഉണ്ട് പഴയ പോലെ തന്നെ പള്ളിക്കര ഗേറ്റ്. സിഗ്നൽ സംവിധാനങ്ങൾ മാറ്റുന്ന പ്രവൃത്തി നാളിതു വരെയായും പൂർത്തിയാക്കാത്തതുകൊണ്ടാണ് ഗേറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ദേശീയപാതയിൽ അവശേഷിക്കുന്ന ഏക റെയിൽവേ ഗേറ്റായിരുന്നു പള്ളിക്കരയിലേത്.അതുകൊണ്ടു തന്നെ പള്ളിക്കരയിൽ മേൽ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഒടുവിൽ പാലം നിർമാണം പൂർത്തിയായി വാഹനങ്ങൾ പാലത്തിലൂടെ കടന്ന് പോകാൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഗേറ്റിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഇതു വരെ കഴിഞ്ഞില്ല. 

പകലും രാത്രിയുമായി ഗേറ്റ് കീപ്പർമാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വാഹനങ്ങൾ കടന്ന് വരാത്തതിനാൽ രണ്ട് ഭാഗത്തേ ഗേറ്റും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഗേറ്റ് അടയ്ക്കുവാനും തുറക്കാനുമുള്ള ജോലി ഗേറ്റ് കീപ്പർമാർക്ക് ഇല്ലെങ്കിലും സിഗ്നൽ സംവിധാനം നിലനിൽക്കുന്നതിനാൽ ട്രെയിൻ വരുമ്പോൾ സിഗ്നൽ നൽകേണ്ട ഡ്യൂട്ടി ഇപ്പോഴും തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com