ADVERTISEMENT

ഉഡുപ്പി∙ആഴക്കടൽ മത്സ്യബന്ധനത്തിനായി ഉഡുപ്പി മൽപെ തുറമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് കാറ്റിൽ ദിശ തെറ്റി ഉഡുപ്പിയിലെ തന്നെ ബിജാഡി ബീച്ചിന്റെ തീരത്ത് കുടുങ്ങി. ബോട്ട് ഓപ്പറേറ്റർ ഉറങ്ങിപ്പോയതിനാൽ ആണ് ബോട്ട് ദിശ തെറ്റി സഞ്ചരിക്കാൻ കാരണമായത്. 30ന് അർധരാത്രിയാണ് 7 മത്സ്യത്തൊഴിലാളികളുമായി കോഡിബെംഗ്രെ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് മൽപെ തുറമുഖത്ത് നിന്ന് പുറപ്പെട്ടത്.

എല്ലാവരും ഉറങ്ങിയതിനാൽ ദിശ തെറ്റിയ ബോട്ട് 1ന് പുലർച്ചെ 3 മണിയോടെ ബോട്ട് ഗ്ലൂ ക്ലിച്ച് കോട്ടേജിനടുത്തുള്ള ബിജാഡി ബീച്ചിൽ എത്തി മണലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ശക്തമായ കാറ്റും ദിശമാറ്റത്തിന് കാരണമായി. സമീപത്തെ റിസോർട്ടുകളിൽ വിനോദ സഞ്ചാരികൾ ധാരാളം എത്തുന്ന സ്ഥലം ആയതിനാൽ നേരം പുലർന്നതോടെ വിദേശികൾക്ക് ഉൾപ്പെടെ ബോട്ട് കൗതുക കാഴ്ചയായി. 

 മണലിൽ കുടുങ്ങി ബോട്ടിന്റെ ഫാൻ ബ്ലേഡുകൾ തകർന്നു. അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം രണ്ട് ജെസിബികളുടെയും രണ്ട് ബോട്ടുകളുടെയും സഹായത്തോടെ കടലിലേക്ക് എടുത്ത് മൽപെ തുറമുഖത്ത് എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com