ADVERTISEMENT

രാജപുരം ∙ കിണർ വൃത്തിയാക്കുന്നതിനിടെ കയർ മുറിഞ്ഞ്17 കോൽ ആഴമുള്ള കിണറ്റിൽ വീണയാളെ അഗ്നിരക്ഷാ സേന രക്ഷിച്ചു. വീഴ്ചയിൽ കൈക്കും താടിയെല്ലിനും പരുക്കേറ്റ കള്ളാർ മുണ്ടോട്ടെ മേത്തലത്ത് ജോൺസൺ‌ (45) നെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ രാജപുരത്തെ പന്നിക്കുഴിയിൽ ആലീസിന്റെ വീട്ടു പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.‍ 

കിണറ്റില്‍ ‍ഇറങ്ങുന്നതിനിടെ കയർ‌ പൊട്ടുകയായിരുന്നു.  രാജപുരം പൊലീസാണ് കുറ്റിക്കോൽ അഗ്നിരക്ഷാ സേനയ്ക്ക് വിവരം നൽകിയത്. സ്റ്റേഷൻ‌ ഓഫിസർ ഷാജി ജോസഫിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.സുനിൽ കുമാർ, കെ.കൃഷ്ണരാജ്, കെ.വിജേഷ്, ബി.നീതുമോൻ, ഹോം ഗാർഡുമാരായ സി.എം.റോയി, ഇ.സന്തോഷ് കുമാർ‍ എന്നിവർ ചേർന്ന് സേഫ്റ്റി നെറ്റ് ഉപയോഗിച്ചാണ് കിണറ്റിൽ നിന്നും ജോൺസനെ പുറത്തെത്തിച്ചത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com