ADVERTISEMENT

പരവനടുക്കം ∙ കൊച്ചിയിലെ ആകാശത്ത് പരിശീലന പറക്കൽ പൂർത്തിയാക്കി പരവനടുക്കത്തെ എൻസിസി കെഡറ്റുകൾ.  ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എയർ വിങ് എൻസിസി കെഡറ്റുകളാണ്  ഈ വർഷത്തെ ഫ്ലയിങ് പരിശീലനം പൂർത്തീകരിച്ചത്.  ഏപ്രിൽ 29 മുതൽ കൊച്ചിൻ റിഫൈനറി സ്കൂളിൽ തുടങ്ങിയ എൻസിസിയുടെ വാർഷിക ട്രെയിനിങ് ക്യാംപിൽ പങ്കെടുക്കുന്ന 46 കുട്ടികളിൽ നിന്നു തിരഞ്ഞെടുത്ത 10 കെഡറ്റുകൾക്കാണ് കൊച്ചിൻ നേവൽ ബേസിൽ പറക്കൽ പരിശീലനം നൽകിയത്.

എയർവിങ് എൻസിസിയുടെ ഫ്ലയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിലാണ് കുട്ടികൾ പറന്നത്.  എയർവിങ് എൻസിസിയുടെ സിലബസിന്റെ ഭാഗമായുള്ള ലാൻഡിങ്, ടേക്ക്ഓഫ്, വിമാനത്തിന് അകത്തു ഉപയോഗിക്കുന്ന ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും കുട്ടികൾ മനസ്സിലാക്കി. കൊച്ചിയുടെ ആകാശ കാഴ്ചകളും കുട്ടികൾ ആസ്വദിച്ചു.

പരിശീലനത്തിന് 3 കേരള എയർ സ്‌ക്വാഡ്രൻ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ്‌ ക്യാപ്റ്റൻ നവിൻ എം.നായർ, സർജന്റ് സ്മിതേഷ്, സ്കൂൾ എൻസിസി ഓഫിസർ കെ.പി.രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കെഡറ്റുമാരായ സി.അഭിനവ്, എം.അഭിജിത്, എ.കെ.അനുഷ്‌, എ.കെ.അർജുൻ, എം.നിരഞ്ജൻ, വി.ആദിത്യ, എസ്.ആർ.നിവേദ്യ, കെ.വി.നിയ, പി.ശിവനന്ദിനി,  കെ.കെ.ശ്രീശിക എന്നിവരാണ് പരിശീലനം നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com