ADVERTISEMENT

സിലക്‌ഷൻ  ട്രയൽസ്: 
തൃക്കരിപ്പൂർ∙ കേരള ഫുട്ബോൾ അസോസിയേഷൻ നേതൃത്വം നൽകുന്ന അന്തർ ജില്ലാ സംസ്ഥാന സബ് ജൂനിയർ (ബോയ്സ്, ഗേൾസ്) ഫുട്ബോൾ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനായുള്ള ജില്ലാ ടീമുകളിലേക്കുള്ള സിലക്‌ഷൻ ട്രയൽസ്  8, 9 തീയതികളിൽ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മിനി സ്റ്റേഡിയത്തിലും ഉപ്പള മണ്ണംകുഴി  ഗോൾഡൻ അബ്ദുൽ ഖാദർ മിനി സ്റ്റേഡിയത്തിലും  നടത്തുമെന്നു ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് അറിയിച്ചു. 

സിലക്‌ഷനിൽ പങ്കെടുക്കുന്ന കുട്ടികൾ 2011 ജനുവരി ഒന്നിനും ഡിസംബർ 31 നും മധ്യേ ജനിച്ചവരായിരിക്കണം. കളിക്കാനുള്ള  കിറ്റ്, കുടിക്കാൻ വെള്ളം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്       (ആധാർ കാർഡ്–ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ)  റജിസ്ട്രേഷൻ ഫീസ് 100 രൂപ സഹിതം 8നു രാവിലെ 6.30നകം ഉപ്പള ഗ്രൗണ്ടിലോ കാലിക്കടവ് ഗ്രൗണ്ടിലോ എത്തിച്ചേരണമെന്നു മുഹമ്മദ് റഫീഖ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com