ADVERTISEMENT

വെള്ളരിക്കുണ്ട്∙ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മുതൽ ബളാൽ വരെയുള്ള പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം മൂലം ജനങ്ങൾ പൊറുതി മുട്ടുമ്പോൾ ജല അതോറിറ്റി 3 കോടിയോളം രൂപ ചെലവിൽ നടപ്പിലാക്കിയ ജലജീവൻ പദ്ധതി ജീവനില്ലാതെ തുരുമ്പെടുക്കുന്നു. 2022ലാണ് പദ്ധതിയുടെ നിർമാണം കൊട്ടിഘോഷിച്ച് തുടങ്ങിയത്. ഇതിനായി പദ്ധതി പ്രദേശങ്ങളിൽ പൈപ്പുകളും വീടുവീടാന്തരം ടാപ്പുകളും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താനുള്ള മീറ്ററും സ്ഥാപിച്ചിരുന്നു. തുടക്കത്തിലെ ഒരുമാസം പകുതിയോളം വീടുകളിൽ വെള്ളം എത്തിയിരുന്നെങ്കിലും പിന്നീട് വെള്ളത്തിന് പകരം ലഭിക്കുന്ന കാറ്റ് മാത്രം. പരാതിയുമായി അതോറിറ്റി അധികൃതരെ സമീപിച്ചപ്പോൾ ഉടൻ ശരിയാകുമെന്ന് പറയുന്നതല്ലാതെ വെള്ളം മാത്രമെത്തുന്നില്ല. പകരം പണമടയ്ക്കാനുള്ള ബില്ല് മുറയ്ക്ക് എത്തുന്നുമുണ്ട്.  മിക്ക സ്ഥലത്തും ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചതിനാൽ പൈപ്പുകൾ പൊട്ടിത്തുടങ്ങി. 

വാട്ടർ അതോറിറ്റി അധികൃതരും കരാറുകാരും പദ്ധതിയുടെ പേരിൽ വൻ അഴിമതി നടത്തിയതായി ഗുണഭോക്താക്കൾ പറയുന്നു. സ്വന്തമായി കിണർ പോലും ഇല്ലാത്ത കുഴിങ്ങാട്, കമലപ്ലാവ്, പാത്തിക്കര തുടങ്ങിയ കോളനിവാസികൾ ഏറെ പ്രതീക്ഷയോടുകൂടിയാണ് പദ്ധതിയെ കണ്ടത്. വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് തങ്ങളെ പദ്ധതിയിൽ നിന്നും ഒഴിവാക്കിത്തരണമെന്ന ആവശ്യവും അധികൃതർ അംഗീകരിക്കാനും തയാറായില്ലെന്നു ഗുണഭോക്താക്കൾ പറഞ്ഞു. പദ്ധതി പ്രദേശത്തെ ഗുണഭോക്താക്കൾ യോഗം ചേർന്ന് ആക്‌ഷൻ കമ്മി രൂപീകരിച്ച് പ്രക്ഷോഭം  നടത്താനുള്ള ഒരുക്കവും തുടങ്ങി.  ജലനിധി പദ്ധതിയുമായി പഞ്ചായത്തിന് ബന്ധമില്ലാത്തതും ജനങ്ങൾക്ക് വിനയായി. തുടക്കത്തിൽ എല്ലാവരിൽനിന്നും ഗുണഭോക്തൃ വിഹിതവും കൈപറ്റിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com