ADVERTISEMENT

ബീരിച്ചേരി ഗേറ്റ് അടച്ചിടും: തൃക്കരിപ്പൂർ∙പയ്യന്നൂർ–തൃക്കരിപ്പൂർ പാതയിലെ ബീരിച്ചേരി 265 ാം നമ്പർ റെയിൽവേ ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണികൾക്കായി നാളെ രാവിലെ 7 മുതൽ 10നു വൈകിട്ട് 5 വരെ അടച്ചിടുമെന്നു അധികൃതർ അറിയിച്ചു. ഇതുവഴിയുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തങ്കയം ബൈപാസ് വഴിയും തീരദേശ പാതയിലൂടെയും വെള്ളാപ്പ് ജംക്‌ഷൻ ഗേറ്റ് റോഡ് വഴിയും തിരിച്ചു വിടണം.

അധ്യാപക ഒഴിവ്
കുമ്പള ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റന്റ് പ്രഫസർ ഇംഗ്ലിഷ്, മലയാളം, ജേണലിസം (പാർട്ട് ടൈം), കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 17ന് 10.30ന്. ഫോൺ: 04998215615.
ചെറുവത്തൂർ ∙ ചീമേനി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലിക അസി. പ്രഫസർമാരെ നിയമിക്കുന്നു. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ പ്രോഗ്രാമർ, മാത്തമറ്റിക്‌സ് എന്നീ വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച 13നും കൊമേഴ്‌സ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി എന്നിവയിലേക്കുള്ള കൂടിക്കാഴ്ച 14നും നടക്കും. ഫോൺ: 9447596129. ‌

വനിതാ ചെസ് ചാംപ്യൻഷിപ് നാളെ
കാഞ്ഞങ്ങാട് ∙ ജില്ലാ വിമൻസ് സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് നാളെ 9ന് കാഞ്ഞങ്ങാട് വിഷി ചെസ് അക്കാദമിയിൽ നടക്കും. ആദ്യ 4 സ്ഥാനങ്ങൾ നേടുന്നവർ പാലക്കാട് നടക്കുന്ന സംസ്ഥാന വനിതാ ചെസ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഫോൺ: 9605231010, 9447520368. 

മതം മധുരമാണ് ക്യാംപെയ്ൻ ഉദ്ഘാടനം നാളെ
കാസർകോട്∙ എസ്കെഎസ്എസ്എഫ് ‘മതം മധുരമാണ്’ എന്ന വിഷയത്തിൽ നടത്തുന്ന ജില്ലാതല ക്യാംപെയ്ൻ ഉദ്ഘാടനം നാളെ 2ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ഓഫിസിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനയുടെയും നേതാക്കൾ, എസ്കെഎസ്‌എസ്എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ   മേഖല പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവർ സംബന്ധിക്കും

കളിയാട്ടം നാളെ മുതൽ 
ചെറുവത്തൂർ∙കാരിയിൽ ഉള്ളാറ തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം കളിയാട്ടം ഉത്സവം നാളെ മുതൽ 10വരെ നടക്കും. നാളെ വൈകിട്ട് 6.30ന് ദീപാരാധന. രാത്രി 7ന് കൈത് വീത്. 8.30ന് തിടങ്ങൽ. തുടർന്ന് വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. 10ന് പുലർച്ചെ 2ന് പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്. 3ന് പുതിയ ഭഗവതിയുടെ പുറപ്പാട്. രാവിലെ 10.30മുതൽ വിഷ്ണുമൂർത്തി, പ‍ടിഞ്ഞാർ ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി ഭക്തർക്ക് ദർശനം നൽകും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം. വൈകിട്ട് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്. തുടർന്ന് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com