ADVERTISEMENT

ചിറ്റാരിക്കാൽ ∙ മഴവന്നതോടെ വെള്ളക്കെട്ടിൽ കുരുങ്ങി ഒരു കുടുംബം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 2–ാം വാർഡിൽ താമസിക്കുന്ന പുതനപ്ര പി.ജെ.റൂബിയുടെ വീട്ടിനു മുൻപിലാണ് വെള്ളക്കെട്ട്. ചെറിയൊരു മഴവന്നാൽപ്പോലും ഈ വഴിയിൽ വെള്ളം കെട്ടിനിൽക്കും. പഴയ വിഇഒ ഓഫിസിനു സമീപത്തുകൂടി മിൽമയിലേക്കുള്ള വഴിയാണിത്.  വീടിനു മുന്നിലെ കോൺക്രീറ്റ് റോഡിൽ വെള്ളം ഒഴുകാനുള്ള ഡിപ്പു നിർമിച്ചിട്ടുണ്ട്. എന്നാൽ റോഡിന്റെ മറുവശത്ത് ഉയർത്തി കെട്ടുകയും അവിടെ കല്ലുകൾ കൂട്ടിയിടുകയും ചെയ്തതിനാൽ വെള്ളം ഒഴുകാൻ പറ്റാതെയായി.സമീപത്തുള്ള കലുങ്കിലേക്കു 10 മീറ്ററോളം ദൂരം മാത്രമാണുള്ളത്. വെള്ളക്കെട്ട് കലുങ്കിലേക്ക് തുറന്നുവിടാത്തതാണു പ്രശ്നം. 

ഇക്കാര്യം ചൂണ്ടിക്കാട്ടിജില്ലാ കലക്ടർക്കും വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് റോഡിലെ കുഴി നികത്തി ഇരുവശവും ഓടകൾ നിർമിച്ചു മഴവെള്ളം സമീപത്തെ കലുങ്കിലേക്ക് തുറന്നുവിടാൻ നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞ ഡിസംബർ 12 നു സബ് കലക്ടർ ഈസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം നൽകി 6 മാസം പിന്നിടുമ്പോഴും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. മഴക്കാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, ഈ കുടുംബം വഴിയിലെ വെള്ളക്കെട്ടിൽ കുരുങ്ങി ദുരിതത്തിലാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com