ADVERTISEMENT

കറുകച്ചാൽ ∙ ടൗണിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു. സന്ധ്യ കഴിഞ്ഞാൽ ടൗണിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം അസം സ്വദേശി നടത്തുന്ന ഹോട്ടൽ മദ്യപിച്ചെത്തിയ യുവാവ് തല്ലിത്തകർത്തു. 4 മാസം മുൻപും മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ അടിച്ചു തകർത്തിരുന്നു.  മദ്യശാലകൾക്ക് സമീപം നടുറോഡിൽ തർക്കവും അതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. ഇത് വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രി കെട്ടിടങ്ങൾക്ക് പിന്നിൽ നിന്ന് മദ്യപിക്കുകയും സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സംഭവങ്ങളും പതിവാണ്. പരസ്യ മദ്യപാനവും ബഹളവും പതിവായതോടെ വ്യാപാരികൾക്കും നഗരത്തിലെത്തുന്നവർക്കും വലിയ ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com