ADVERTISEMENT

കോട്ടയം ∙ പൈപ്പ്‌ലൈനിനായി കുഴിയെടുത്ത ശേഷം ടാറിങ് നടത്താതെ റോഡിൽ മെറ്റൽ നിരത്തി. റോഡിൽ തെന്നിവീണും മെറ്റൽ തെറിച്ചു ദേഹത്തു വീണും നാട്ടുകാർക്ക് ദുരിതം. ചെല്ലിയൊഴുക്കം–വൈഎംസിഎ ലെയ്ൻ റോഡിലാണ് ഒരാഴ്ച മുൻപ് ജലഅതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തത്.  റോഡിന്റെ വശങ്ങളിലും നടുഭാഗത്തുമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജലഅതോറിറ്റി കുഴിയെടുത്തു. പൈപ്പ് സ്ഥാപിച്ച ശേഷം കുഴി അടയ്ക്കാനായി മെറ്റലിട്ട് ഉറപ്പിക്കുന്നതിന് പകരം റോഡിൽ അലക്ഷ്യമായി നിരത്തി.

ഇതോടെ ഇരുചക്രവാഹന യാത്രക്കാർ മെറ്റലിൽ കയറി അപകടത്തിൽപെടുന്നതു പതിവായി. കഴിഞ്ഞ ദിവസം രാത്രി അപകടത്തിൽ ബൈക്ക് യാത്രക്കാരനു മെറ്റലിൽ തെന്നി വാഹനം മറിഞ്ഞ് പരുക്കേറ്റിരുന്നു. നാട്ടുകാരാണ്  ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.  മറ്റു വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് കാൽനട യാത്രക്കാർക്കു പരുക്കേൽക്കുന്നതും  പതിവായി. റോഡിൽ നിന്നുള്ള പൊടിശല്യം സമീപത്തെ വീട്ടുകാരെ വലയ്ക്കുന്നു.ടാറിങ്ങിന് രണ്ടാഴ്ച വേണ്ടിവരുമെന്നു ജല അതോറിറ്റി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com