ADVERTISEMENT

ചെസ് പരിശീലനം: കോഴിക്കോട്∙ ചാവറ കൾച്ചറൽ സെന്ററിന്റെയും ചതുരംഗപ്പടയുടെയും നേതൃത്വത്തിൽ 8,9,10 തീയതികളിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ പകൽ 10 മുതൽ 4 വരെ ടി.ജെ.സുരേഷ് കുമാർ ചെസ് പരിശീലനം നൽകും. തുടർന്ന് 12ന് അണ്ടർ 10, 12, 14, 16 വിഭാഗത്തിൽ ചെസ് ടൂർണമെന്റും നടത്തും. 9745009573.

ഗ്രാമീണ വിപണന മേള 12 മുതൽ 19 വരെ
വടകര∙ നബാർഡ്, വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമായി ചേർന്ന് പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ വിപണന മേള വില്യാപ്പള്ളി പഞ്ചായത്തിൽ 12 മുതൽ 19 വരെയും ഏറാമല പഞ്ചായത്തിൽ 21 മുതൽ 28 വരെയും നടക്കും. ചെറുകിട കുടുംബശ്രീ, എംഎസ്എംഇ സംരംഭകർക്ക് ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനു സഹായം നൽകുകയാണ് ലക്ഷ്യം. വില്യാപ്പള്ളി കോ–ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലാണ് മേള നടക്കുക. ഏറാമല പഞ്ചായത്തിലേത് ഓർക്കാട്ടേരി കച്ചേരി മൈതാനത്താണ് നടക്കുക.

വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 – 10.30 വരെ മേലടി കീഴൂർ ക്ഷേത്രം, എരവത്തുമുക്ക്, തുറശേരി പാലം, സുപ്രീം ഓയിൽ മിൽ 
∙ 7.30– 2 പെരിങ്ങത്തൂർ സെ ക്‌ഷൻ പരിധിയിൽ ഭാഗികം
∙ 8– 3 കൊയിലാണ്ടി അരങ്ങാടത്ത്, ചെറിയ മങ്ങാട്, വലിയ മങ്ങാട് 
∙ 8.30– 5 വരെ മലയമ്മ സ്കൂൾ, മലയമ്മ, ശ്രീധർമ ഇൻഡസ്ട്രിയൽ, നാഫ്ത്തോ ഫുഡ്, അമ്പലമുക്ക്, പുള്ളന്നൂർ, കല്ലുംപുറം 
∙ 9– 5 ബാലുശ്ശേരി ചിന്ത്രമംഗലം, കച്ചേരിക്കണ്ടി, രാരോത്ത് മുക്ക്, ആര്യൻ കുന്നത്തുതാഴ. 
∙ 10.30– 12 മേലടി സെക്‌ഷൻ പൂർണമായും തിക്കോടി, ആതിക്കൽ ബീച്ച് ഭാഗങ്ങൾ ഭാഗികമായും 
∙ 12– 2 മേലടി ചൊവ്വ വയൽ, കീഴൂര്, നെല്ലേരി മണിക്കോത്ത്.

ഹജ് വാക്സിനേഷൻ ക്യാംപുകൾ
കോഴിക്കോട്∙ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഗവ. ജനറൽ ആശുപത്രിയിലും 9ന് വടകര ജില്ലാ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് ഗവ. ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ഹജ് വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നു. സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com