ADVERTISEMENT

കുന്നമംഗലം ∙ ദേശീയപാതയിൽ പടനിലത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തണൽ മരത്തിന്റെ കൊമ്പ് പൊട്ടി വീണു, യാത്രക്കാരൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടാണു സംഭവം. പിലാശേരി സ്വദേശി മുഹമ്മദ് സിനാൻ ആണു കാറിൽ യാത്ര ചെയ്തിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷാസേന മരക്കൊമ്പ് മുറിച്ചു മാറ്റി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.സി.മനോജ്, സീനിയർ ഫയർ ഓഫിസർ എൻ.ഗണേശൻ, ഫയർ ഓഫിസർമാരായ കെ.സജിത്ത്, പി.ബിപുൽ, അരുൺ, കെ.അബീഷ്, കെ.രഞ്ജിത്ത്, ഹോംഗാർഡുമാരായ കെ.സോമൻ, സി.ചന്ദ്രൻ, കെ.വിജയൻ, പി.രാംദാസ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com