ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് ബീച്ചിൽ സ്ഥിരമായി മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസും ചേർന്ന് പിടികൂടി. നാലുകുടി പറമ്പ് സ്വദേശികളായ മുഹമ്മദ് ഷാനിദ് (23), ആദിൽ റെയ്ഫാൻ (24), എന്നിവരും ആനക്കുഴിക്കര സ്വദേശിയായ പതിനേഴര വയസ്സുകാരനുമാണ് പിടിയിലായത്. കഴിഞ്ഞ മാർച്ചിൽ ഫ്രീഡം സ്ക്വയറിന് സമീപത്തെ ലൈറ്റ് ഹൗസിനടുത്ത് നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും പണവും രേഖകളും മോഷണം നടത്തിയ കേസിലാണ് നടപടി.

ബീച്ച് കാണാനെത്തുന്നവരെയാണ് സംഘം ലക്ഷ്യം വച്ചിരുന്നത്. സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും കള്ളതാക്കോൽ ഉപയോഗിച്ചാണ് കവർന്നിരുന്നത്. താക്കോൽ ഉപയോഗിച്ച് തുറക്കുന്നതുകൊണ്ട് മോഷണം നടന്നവിവരം ഉടമസ്ഥർ അറിയുന്നത് വളരെ വൈകിയായിരിക്കും. ദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർ പലരും പരാതിയുമായി പോകാത്തതും പ്രതികൾക്ക് സഹായകമായി. കഴിഞ്ഞ മാർച്ചിൽ ബീച്ചിൽ നിന്ന് സ്കൂട്ടറിന്റെ ഡിക്കിയുടെ ലോക്ക് തുറന്ന് 1500 രൂപ, ചാര്‍ജര്‍, ഡ്രൈവിങ് ലൈസൻസ്, ഡെബിറ്റ് കാര്‍ഡ് എന്നിവ മോഷ്ടിച്ച കേസിൽ പിടിയിലായ കുട്ടിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ബീച്ച് റോഡിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം റോഡരികിൽ നി‍ർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ സീറ്റിനകത്ത് വച്ചിരുന്ന 550 രൂപയും ആധാർകാർഡും സ്കൂട്ടറിന്റെ ലോക്ക് തുറന്ന് മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് ആദിൽ റെയ്ഫാൻ. വെള്ളയിൽ പൊലീസ് റജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലും ഇയാൾ ജാമ്യത്തിലാണ്. ‍‌കഴിഞ്ഞ ദിവസം പുലർച്ചെ 3ന് ബീച്ചിൽ നി‍‍ർത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്നും പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദിൽ പിടിയിലായത്. മുഹമ്മദ് ഷാനിദ് ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് വെള്ളയിൽ സബ് ഇൻസ്പെക്ടർ ജയേഷ്, സീനിയർ സിപിഒമാരായ ഷിജു, ഇ.എസ്.സുജിത്ത്, രാകേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com