ADVERTISEMENT

മുംബൈ∙ ഉടമസ്ഥാവകാശ രേഖയായ ഡീംഡ് കൺവെയൻസ് ഫ്ലാറ്റ് ഉടമകൾ അവകാശപ്പെട്ടാൽ നിഷേധിക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ബോറിവ്‍ലി ഈസ്റ്റിലെ മനോദയ് ഹൗസിങ് സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ്  സന്ദീപ് മാർനെയുടെ ഏകാംഗ ബെഞ്ച്.ഫ്ലാറ്റ് ഉടമകൾക്ക് ഭൂവുടമകൾ ഡീംഡ് കൺവെയൻസ് നൽകിയില്ലെങ്കിൽ അതു നൽകാൻ അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് (കോംപിറ്റന്റ് അതോറിറ്റി –സിഎ) അധികാരമുണ്ടെന്നു കോടതി വിലയിരുത്തി.

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഒട്ടേറെ ഹൗസിങ് സൊസൈറ്റികൾക്കു ഡീംഡ് കൺവെയൻസ് നൽകുന്ന കാര്യത്തിൽ  ഭൂവുടമകൾ  വീഴ്ച വരുത്തുക പതിവാണ്. ഈ സാഹചര്യത്തിലാണ് 2008ൽ  മഹാരാഷ്ട്ര ഓണർഷിപ് ഫ്ലാറ്റ്സ്  ആക്ടിൽ ഭേദഗതി വരുത്തി  സിഎയ്ക്ക് അധികാരം നൽകിയത്. പഴയ കെട്ടിടങ്ങൾ പുനർനിർമിക്കാൻ ഹൗസിങ് സൊസൈറ്റിക്ക് ഡീംഡ് കൺവെയൻസ് അത്യാവശ്യമാണ്. കെട്ടിടം നിർമിച്ച ശേഷം ഫ്ലാറ്റുകൾ വിൽക്കാറുണ്ടെങ്കിലും കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ അവകാശ രേഖ ഭൂവുടമകൾ കൈമാറാറില്ല. ഇതില്ലെങ്കിൽ പുനർനിർമാണം സാധ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com