ADVERTISEMENT

പുതുശ്ശേരി ∙  ദേശീയ പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ് വാനിടിച്ച് വാൻ ഡ്രൈവർക്ക് പരുക്കേറ്റു. മുവാറ്റുപുഴ സ്വദേശി ഷാഫി അലി(35) നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു 2നു കഞ്ചിക്കോട് യുബി കമ്പനിക്ക് സമീപത്താണ് അപകടം. ഊട്ടിയിൽ നിന്നും മുവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപെട്ടത്. കാബിനിൽ കുരുങ്ങിയ ഇയാളെ കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എം.രമേഷ് കുമാർ, സേനാംഗങ്ങളായ ആർ.സതീഷ്, സി.സതീഷ്, കെ.മനോജ്, അതുൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com