ADVERTISEMENT

ഒറ്റപ്പാലം ∙ നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും ശുദ്ധജല പദ്ധതികൾ നേരിട്ട പ്രതിസന്ധിക്കു താൽക്കാലിക ആശ്വാസം. ഗായത്രിപ്പുഴയിൽനിന്നു ഭാരതപ്പുഴയിലെ മീറ്റ്ന ത‌ടയണയിലേക്ക് വെള്ളം എത്തിച്ച സാഹചര്യത്തിലാണിത്.  തൃശൂർ ജില്ലയിലെ കൊണ്ടാഴി ഭാഗത്തുനിന്നുള്ള വെള്ളം, ചാലു കീറി മീറ്റ്ന ത‌ടയണയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വരണ്ട നിലയിലായിരുന്ന മീറ്റ്ന ത‌‍‌‍‌‌ടയണയിൽ നിലവിൽ ഭേദപ്പെട്ട ജലനിരപ്പുണ്ട്. പ്രതിസന്ധി മുൻനിർത്തി ഒരു മോട്ടർ മാത്രം ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 2 മോട്ടറുകൾ പ്രവർത്തിപ്പിച്ചു  പമ്പിങ് പൂർണതോതിലാക്കി. 

ഒരാഴ്ചത്തേക്കു വിതരണം ചെയ്യാനുള്ള വെള്ളം തടയണയിലേക്ക് ഒഴുകി എത്തിയിട്ടുണ്ടെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വേനൽമഴ കൂടി ലഭിക്കുകയാണെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.  ത‌ടയണ വരണ്ടു തു‌ടങ്ങിയ സാഹചര്യത്തിൽ‍ ജലവിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒറ്റപ്പാലത്തെ മേഖലകളാക്കി തിരിച്ചായിരുന്നു ജലവിതരണം.  ഗായത്രിപ്പുഴയിൽനിന്നു ത‌‌ടയണയിൽ വെള്ളമെത്തിച്ചതോടെ ക്രമീകരണം പൂർവസ്ഥിതിയിലേക്കു മാറ്റിയിട്ടുണ്ട്. 

കൊടും വേനലും,ൃ സാമൂഹിക വിരുദ്ധർ ത‌‌ടയണയുടെ ഷട്ടർ തുറന്നു വെള്ളം ഒഴുക്കിവിട്ടതുമാണു കടുത്ത പ്രതിസന്ധി സൃഷ്‌‌ടിച്ചത്. ആളിയാർ, മലമ്പുഴ ഡാമുകളിൽ നിന്നുള്ള വെള്ളമെത്താത്തതും പ്രതിസന്ധിയായി. ഒറ്റപ്പാലം നഗരസഭയും ജല അതോറിറ്റിയും മന്ത്രി കെ. രാധാകൃഷണനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഗായത്രിപ്പുഴയിൽനിന്നു മീറ്റ്ന ത‌ടയണയിലേക്ക് വെള്ളമെത്തിക്കാൻ അനുമതി ലഭിച്ചത്.

യന്ത്രസഹായത്താൽ ചാലെടുത്ത് വെള്ളം തടയണയിലേക്ക് എത്തിക്കുകയായിരുന്നു. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും ശുദ്ധജല സ്രോതസ്സാണു ഭാരതപ്പുഴയിലെ മീറ്റ്ന തടയണ. പ്രതിദിനം 19.5 എംഎൽഡി വെള്ളം 18,000 ത്തിലേറെ കുടുംബങ്ങൾക്കാണു വിതരണം ചെയ്യുന്നത്.  വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് ടാങ്കർ വഴിയും വിതരണം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com