ADVERTISEMENT

പാലക്കാട് ∙ മുന്നറിയിപ്പില്ലാതെ പാലക്കാട്–ഒലവക്കേ‍ാട് പ്രധാന റേ‍ാഡിലെ കാവിൽപ്പാട് റെയിൽവേ ഗേറ്റ്  ഉച്ചയേ‍ാടെ ഒന്നര മണിക്കൂർ അടച്ചിട്ടത് വാഹനയാത്രക്കാരെ വലച്ചു.മുൻപുണ്ടായതുപേ‍ാലെ, അടച്ച ഗേറ്റ് സാങ്കേതിക പ്രശ്നങ്ങളാൽ തുറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് ആദ്യം കരുതിയതെങ്കിലും  ട്രാക്ക് നവീകരണത്തിനുള്ള റെയിൽ പാനൽ ഇറക്കുന്നതിനെ തുടർന്നായിരുന്നു ഗേറ്റ് അടച്ചത്. ഇതേ‍ാടെ ഗേറ്റിന്റെ ഇരുഭാഗത്തും വാഹനങ്ങളുടെ  നീണ്ട നിരയായി. 

അത്യുഷ്ണത്തിൽ ഇരുചക്രവാഹനങ്ങളിലും ചരക്കുവാഹനങ്ങളിലും റേ‍ാഡിൽ ഒട്ടേറെ പേർ ബുദ്ധിമുട്ടി. പന്ത്രണ്ടിന് അടച്ചിട്ട ഗേറ്റ് ഒന്നരയ്ക്കാണു തുറന്നത്. നടപടിയെക്കുറിച്ച് ഒലവക്കേ‍ാടേ‍ാ, ജൈനിമേട് ഭാഗത്തേ‍ാ അറിയിപ്പ് സ്ഥാപിക്കാത്തത് അധികൃതരുടെ വീഴ്ചയാണെന്നു യാത്രക്കാർ പറഞ്ഞു. റേക്കുകളിൽ എത്തിക്കുന്ന റെയിലുകൾ സാവധാനത്തിലാണു ട്രാക്കിന് ഇരുവശത്തും ഇറക്കുക. ട്രെയിൻ സർവീസ് ഇല്ലാത്ത സമയമാണ് ഇതിനു തിരഞ്ഞെടുക്കുന്നത്.  താമസിയാതെ ഇവിടുത്തെ റെയിൽ മാറ്റുന്ന നടപടികളും ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com