ADVERTISEMENT

തിരുവല്ല ∙ കവിയൂരിൽ ഇനി തണ്ണിമത്തൻ ദിനങ്ങൾ. പഞ്ചായത്തിൽ കഴിഞ്ഞ ദിവസം വിളവെടുത്തത് 4000 കിലോ തണ്ണിമത്തൻ. പഞ്ചായത്തും കൃഷിഭവനും ഒത്തു ചേർന്നപ്പോൾ കിരൺ ഇനത്തിൽ ഉള്ള  തണ്ണിമത്തൻ വിളവെടുക്കാൻ കഴിഞ്ഞു. പ്രതിഭാ സതീഷ്, അശ്വതി സദാനന്ദൻ, ഉഷ അനിൽ കുമാർ, എൻ.കെ.രാജപ്പൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. നാല് ഏക്കറിൽ തൈ നടീൽ മുതൽ വിളവെടുപ്പ് വരെ ഇവരുടെ രണ്ട് മാസത്തെ അധ്വാനത്തിന്  ആണ് ഫലം കണ്ടത്. തോട്ടഭാഗം, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിലെ പുരയിടങ്ങളിൽ ആണ് കൃഷി ചെയ്തത്.  

ആവശ്യക്കാർ നേരിട്ടെത്തിയാണ് തണ്ണിമത്തൻ വാങ്ങുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും ധാരാളം ബുക്കിങ് ലഭിക്കാറുണ്ടെന്ന് കൃഷിക്കാർ പറയുന്നു. കിലോയ്ക്ക് 40 മുതൽ 50 രൂപവരെ ലഭിക്കും. ഭൂരിഭാഗവും കൃഷിയിടത്തിൽ വച്ചുതന്നെ വിറ്റുപോകുന്നു. 

കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ്കുമാർ പറഞ്ഞു. പൂർണമായും ജൈവ കൃഷി രീതിയാണ് പിന്തുടർന്നതെന്ന് കൃഷി ഓഫിസർ സന്ദീപ് പി.കുമാർ പറഞ്ഞു. ചാണകപ്പൊടി, എല്ലുപൊടി എന്നിവയാണ് ഉപയോഗിച്ചത്. വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവയാണ് കീടനാശിനി. വിളകളെ സംരക്ഷിക്കാനും പൊതിഞ്ഞ് സൂക്ഷിക്കാനും പരമ്പരാഗത സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com