ADVERTISEMENT

ആനിക്കാട് ∙ ദേശീയപാതയുടെ നവീകരണത്തിനായി പഞ്ചായത്തിലെ ഹനുമാൻകുന്നിൽനിന്ന് പച്ചമണ്ണ് ഖനനം തുടങ്ങി. ഖനനം ചെയ്ത മണ്ണുമായി പോയ ടിപ്പർലോറികൾ തടഞ്ഞ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് കല്ലുപുര, ദേവദാസ് മണ്ണൂരാൻ, സിഐടിയു മല്ലപ്പള്ളി ഏരിയ സെക്രട്ടറി കെ.കെ. സുകുമാരൻ, ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പി. ശെൽവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

മണ്ണെടുപ്പിന് സംരക്ഷണം നൽകുന്നതിന് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യു അധികാരികൾ, പൊലീസ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ഖനനം തുടങ്ങിയത്. 5 ലോഡ് മണ്ണാണ് ഇന്നലെ കൊണ്ടുപോയത്.തൊട്ടിപ്പടി–കൊച്ചുവടക്കേൽപടി റോഡിനു സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് 54,510 മെട്രിക് ടൺ മണ്ണ് ഖനനം ചെയ്യുന്നതിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.

തൊട്ടിപ്പടി–കൊച്ചുവടക്കേൽപടി റോഡിൽകൂടി ടിപ്പർലോറികളുടെ തുടർച്ചയായ സഞ്ചാരംമൂലം റോഡുതകർച്ചയ്ക്കൊപ്പം ഹനുമാൻകുന്നിലെ ജലസംഭരണിയിലേക്കു ജലം പമ്പ് ചെയ്യുന്ന പൈപ്പ് ലൈനിനും കേടുപാടുകൾ സംഭവിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. നന്നേ വീതി കുറവായ റോഡിൽകൂടി ടോറസ് ടിപ്പർലോറി മണ്ണുമായി എത്തുമ്പോൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകുന്നതും അപകടഭീതിയിലാണെന്നും നാട്ടുകാർ പറയുന്നു. ഏകദേശം 500 മീറ്ററോളം ദൂരത്തിൽ ഇടുങ്ങിയ റോഡിൽകൂടിയാണ് ടിപ്പർലോറികൾ ഓടുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com