ADVERTISEMENT

കാട്ടാക്കട ∙ മൂന്ന് സെന്റിലെ സിമന്റ് കട്ട കൊണ്ട് നിർമിച്ച ഒറ്റ മുറിയിലിരുന്ന് പുസ്തകങ്ങൾ മാറോട് ചേർത്ത് സുദിക്ഷ നെയ്ത സ്വപ്നങ്ങളുടെ ആദ്യ ഘട്ടത്തിനു എ പ്ലസ്. കാട്ടാക്കട നിയോ ഡെയിൽ സെക്കൻഡറി സ്കൂളിലെ നൂറു മേനി ജയത്തിന്റെ തിളക്കത്തിനു മാറ്റു കൂട്ടും പൂവച്ചൽ ചാമവിള ഷാരോൺ നിവാസിലെ എസ്. സുദിക്ഷയുടെ ഫുൾ എ പ്ലസ്. അടച്ചുറപ്പുള്ള വീടില്ല. അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു. അമ്മ സുധ വീട്ടു ജോലിക്കു പോയാണ് സുദിക്ഷയും സഹോദരനും അമ്മൂമ്മയും ഉൾപ്പെടുന്ന കുടുംബത്തെ പോറ്റുന്നത്. പരിമിതികളുടെ നടുവിൽ പഠനം ഉപേക്ഷിക്കേണ്ട ഘട്ടമെത്തിയപ്പോഴും സുദിക്ഷ തളരാതെ പൊരുതി.

പത്താം ക്ലാസിലെ ഓണപ്പരീക്ഷ നാളിലാണ് വീട്ടിൽ വൈദ്യുതി വെളിച്ചം പോലും എത്തിയത്. എല്ലാ ദുരവസ്ഥകൾക്കും നടുവിൽ സുദിക്ഷ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. അഞ്ചാം ക്ലാസ് മുതൽ നിയോ ഡെയിൽ സ്കൂൾ സൗജന്യമായാണ് സുദിക്ഷയെ പഠിപ്പിച്ചത്. ‘സയൻസ് പഠിക്കണം. ഡോക്ടറാകണം. അമ്മയെയും സഹോദരനെയും നോക്കണം. കഴിയുന്നിടത്തോളം പഠിക്കണം–’ സുദിക്ഷയുടെ മോഹങ്ങൾ ഇത്രമാത്രം. ഈ ആഗ്രഹം സഫലമാകാൻ അമ്മയുടെ അധ്വാനം മാത്രം പോരെന്ന് സുദിക്ഷയ്ക്കറിയാം. എല്ലാം നടക്കുമെന്ന ശുഭപ്രതീക്ഷ മാത്രമാണ് ഈ കുടുംബത്തിന്റെ മൂലധനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com