ADVERTISEMENT

ചേർപ്പ്∙ മുത്തുള്ളിയാലിൽ ബൈക്കുകളിൽ ഇടിച്ചു നിയന്ത്രണം വിട്ട സ്വകാര്യ ബസ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി. ക്ലബിന്റെ സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടക്കുമ്പോഴായിരുന്നു അപകടം. ജനം ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. ബൈക്കുകളിലെ യാത്രക്കാരായ പെരുമ്പിള്ളിശേരി വെസ്റ്റ് വലിയങ്ങോട്ട് നന്ദകുമാർ (55), നന്തിപുലം ചക്രത്ത് മുകുന്ദൻ(57) എന്നിവർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ബസ് യാത്രക്കാർ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച മുത്തുള്ളിയാലിൽ  സ്വകാര്യ ബസ് ഇടിച്ച് ജീപ്പ് യാത്രക്കാരായ രണ്ടു യുവാക്കൾ മരണപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com