ADVERTISEMENT

കസ്തൂർബാ ബാലികാ സദനം പ്രവേശനം
ഗുരുവായൂർ ∙ കേരള സർക്കാരിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള കസ്തൂർബാ ബാലിക സദനത്തിൽ സൗജന്യ ഹോസ്റ്റൽ താമസം, ഭക്ഷണം, പഠനോപകരണം, യൂണിഫോം സൗകര്യത്തോടെ താമസിച്ചു പഠിക്കുന്നതിന് 5ാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള പട്ടികജാതി, പട്ടികവർഗ, ഒബിസി വിദ്യാർഥിനികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ മേയ് 10 മുതൽ 30നകം പടിഞ്ഞാറേനടയിലുള്ള സദനത്തിൽ രക്ഷിതാവുമായി എത്തണം. ഫോൺ: 8606443308.

പാമ്പാടി ദേശം സംസ്കൃതി ഇന്ന് തുടങ്ങും
തിരുവില്വാമല ∙ പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ചു പാമ്പാടി ദേശം സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ ‘സംസ്കൃതി’ മന്ദം ഭദ്രകാളി ക്ഷേത്രത്തിനു സമീപം ഇന്നു വൈകിട്ട് 6.30 നു കലാമണ്ഡലം ഭരണ സമിതി അംഗം കെ.ബി.രാജ് ആനന്ദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തപരിപാടികൾ നടക്കും. നാളെ വൈകിട്ട് മ്യൂസിക് ഫ്യൂഷൻ, ബുധൻ‍ വൈകിട്ട് നാടൻപാട്ട്, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗാനമേള എന്നിവയുണ്ടാകും. 

കാവിലെ പരിപാടികൾ
തിരുവില്വാമല ∙ താലപ്പൊലിയോടനുബന്ധിച്ചു പറക്കോട്ടുകാവിൽ ഉപദേശക സമിതി ഇന്നു മുതൽ വൈകിട്ട് കലാപരിപാടികൾ സംഘടിപ്പിക്കും. ഇന്നു വൈകിട്ട് 6.15നു തിരുവാതിരക്കളി, നൃത്ത പരിപാടികൾ, നാളെ വൈകിട്ട് തിരുവാതിരക്കളി, നൃത്തം, ബുധൻ വൈകിട്ട് നൃത്തം, വ്യാഴം വൈകിട്ട് തിരുവാതിരക്കളി, പഞ്ചവാദ്യം, വെള്ളി വൈകിട്ട് തിരുവാതിരക്കളി, നൃത്തം, ശനി വൈകിട്ട് മേളം എന്നിവയുണ്ടാകും. 

കുന്നത്തറ മാരിയമ്മൻ പൂജ
പഴയന്നൂർ ∙ കുന്നത്തറ മാരിയമ്മൻ‍ ക്ഷേത്രത്തിൽ നാളെ പൂജാ ഉത്സവം നടക്കും. വൈകിട്ട് 4 നും രാത്രിയും പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ്, ബുധൻ രാവിലെ 6നു മാവിളക്ക്, 11നു പൊങ്കാല, വൈകിട്ട് മഞ്ഞൾ നീരാട്ട്, കുംഭ നിമഞ്ജനം എന്നിവയുണ്ടാകും.

കൂടിയാട്ടം നാളെ
ചേലക്കര ∙ വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിൽ നാളെ 4നു സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറും. ഏപ്രിൽ 14 മുതൽ നടക്കുന്ന ചാക്യാർ കൂത്ത് അവതരണത്തിന്റെ സമാപനത്തിലാണു കൂടിയാട്ടം നടത്തുന്നത്.

ഓട്ടുപാറ പള്ളി പെരുന്നാൾ കൊടിയേറി
വടക്കാഞ്ചേരി ∙ ഓട്ടുപാറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പെരുന്നാൾ കൊടിയേറി. കുർബാനയ്ക്കു ശേഷം വികാരി ഫാ. തോമസ് ചാണ്ടി കൊടിയേറ്റം നിർവഹിച്ചു. 11,12 തീയതികളിലാണു പെരുന്നാൾ ആഘോഷം. പെരുന്നാൾ ശുശ്രൂഷകൾക്കു ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിക്കും. 

വൈദ്യുതി മുടങ്ങും
പരിയാരം ∙ ഇലട്രിക്കൽ സെക്​ഷനു കീഴിൽ വരുന്ന ചർച്ച് റോഡ്, കൊല്ലാറ, മൂഴിക്കകടവ്, മൂഴിക്കകടവ് കപ്പേള, തവളപ്പാറ ലിഫ്റ്റ്, കുരിശ് ജംക്​ഷൻ, ഖാദിപ്പറമ്പ്, ഉണ്ണിക്കൽ ടെംബിൾ, കോതേശ്വരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല ∙ പാറക്കടവ് മേഖലയിൽ ഇന്ന് 9.30 മുതൽ 2 വരെയും കൊല്ലായ്ക്കൽ പരിസരത്ത് 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com