ADVERTISEMENT

സാങ്കേതിക വിദ്യ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ മേഖലയാണ് വിദ്യാഭ്യാസം. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസത്തിനും പരിശീലന വ്യവസായത്തിനും വരുന്ന ഈ മാറ്റങ്ങളുടെയും പുത്തന്‍ പ്രവണതകളുടെയും മര്‍മ്മം തൊട്ടറിഞ്ഞ മലയാളി എജ്യുപ്രണറാണ് ജെയിന്‍ ഡീംഡ് ടു-ബി- സര്‍വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ കൂടിയായ ടോം എം. ജോസഫ്. വിദ്യാഭ്യാസ മേഖലയില്‍ ഒരു ദശാബ്ദക്കാലത്തിലേറെ അനുഭവസമ്പത്തുള്ള ടോം ഈ രംഗത്ത് ഡിജിറ്റല്‍, ഡിജിറ്റല്‍ ഇതര അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിപുണനാണ്. 

 

ചില മലയാളികള്‍ ടോം ജോസഫിനെ കാര്യമായി ശ്രദ്ധിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മത്സരങ്ങളില്‍ ജയിന്‍ യൂണിവേഴ്‌സിറ്റി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോണ്‍സര്‍ ആയി എത്തുമ്പോഴാണ്. പക്ഷേ, ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇദ്ദേഹം സുപരിചിതനായിരുന്നു. വിദ്യാഭ്യാസ, പരിശീലന മേഖലകളില്‍ സ്വന്തം പരിശ്രമത്താല്‍ പേരെടുത്ത വ്യക്തിയായി ആണ് ടോം അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവണതകളെ സശ്രദ്ധം വീക്ഷിക്കുകയും അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയാറാകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. നിരവധി ദേശീയ, രാജ്യാന്തര വിദ്യാഭ്യാസ ക്യാംപസുകളില്‍ ടോമിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ ഫലങ്ങള്‍ പ്രകടമാണ്.

Also Read : മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷൻസ് 2023: പ്രഖ്യാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിര്‍വഹിച്ചു

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും ആഗോള തലത്തില്‍ ശൃംഖലകളുള്ളതുമായ ഇന്‍റര്‍നാഷനല്‍ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍റെ (ഐഎസ്ഡിസി) സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ടോം. യുകെയിലെ പ്രഫഷനല്‍ സംഘടനകളും ലോകത്തെ പല പ്രമുഖ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഐഎസ്ഡിസി പ്രവര്‍ത്തിക്കുന്നു. യുകെയിലെയും ഇന്ത്യയിലെയും പല ഐഎസ്ഡിസി കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ടോം ജോസഫ്. 

 

മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റല്‍ സംഗമമായ ടെക്സ്പെക്റ്റേഷന്‍സ് 2023 ന്‍റെ വേദിയിലും ഇത്തവണ ടോം ജോസഫ് എത്തുന്നുണ്ട്. കൊച്ചിയില്‍ ഫെബ്രുവരി 17നാണ് പരിപാടി. 

 

ഐഎസ്ഡിസിയുടെ തുടക്കം മുതല്‍ അതിന്‍റെ നയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ടോം മുഖ്യ പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ പുതിയ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലും സുസ്ഥിര വിദ്യാഭ്യാസ മാതൃകകള്‍ സൃഷ്ടിക്കുന്നതിലും പുതിയ  മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മെനയുന്നതിലും അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു.

 

നൂതന വിദ്യാഭ്യാസ, നൈപുണ്യ വികസന മാതൃകകള്‍ക്ക് രൂപം നല്‍കുന്നതിലും ടോം തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അത്യന്തം മത്സരാത്മകമായ വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനകരമായ മെര്‍ജര്‍ ആന്‍ഡ് അക്വിസിഷന്‍ നടപടികള്‍ക്കും ഇദ്ദേഹം നേതൃത്വം വഹിക്കുന്നു.  

 

ഡേറ്റ സയൻസ് & അനലറ്റിക്സ് രംഗത്തെ ആഗോള പ്രഫഷനൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലറ്റിക്സിലും നിർമിത ബുദ്ധിയുടെയും വിദ്യാഭ്യാസത്തിന്റെയും പുരോഗതിക്കായി പ്രവർത്തിക്കുന്ന എഐ സൊസൈറ്റി ഇന്റർനാഷനലിലും ഐഎസ്ഡിസിയുടെ പ്രതിനിധിയാണ് ടോം.

Techspectations-2023

 

ജെയിന്‍ സർവകലാശാലയുടെ  സീനിയര്‍ നേതൃനിരയുടെ ഭാഗമായ ടോം ജെയിൻ ഗ്രൂപ്പിന് വേണ്ടി പുതിയ നയതന്ത്രങ്ങളും ആവിഷ്കരിക്കുന്നു. നിരവധി സർവകലാശാലകളുടെയും പ്രഫഷനൽ സംഘടനകളുടെയും ഉപദേശക, ഭരണ സമിതി അംഗം കൂടിയാണ് ഇദ്ദേഹം.

 

യുകെയിൽ നിന്ന് ഇന്റർനാഷനൽ ബിസിനസ് ആൻഡ് സ്ട്രാറ്റജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ടോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ്, ചാർട്ടേഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള പ്രഫഷനൽ സംഘടനകളിലും അംഗമാണ്. നാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റി ഓൺ എജ്യുക്കേഷൻ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഇദ്ദേഹത്തെ ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.

 

ടെക്സ്പെക്റ്റേഷൻസ്  2023

 

ടെക്സ്പെക്റ്റേഷൻസിന്റെ അഞ്ചാംപതിപ്പ് ഫെബ്രുവരി 17ന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വച്ചാണ് നടക്കുക. മനോരമ ഓൺലൈനിന്റെ  ഇരുപത്തിയഞ്ചാം വാർഷികം കൂടിയായതിനാൽ "Manorama@25: Absorb, Evolve, Thrive in the Digital Order" എന്നതാണ് ഇത്തവണത്തെ പ്രമേയം.

 

മുൻനിര ടെക് വിദഗ്ധർ, സംരംഭകർ, നിക്ഷേപകർ, സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും  ഡിജിറ്റൽ ലോകത്തിലെ അനന്തസാധ്യതകളെ കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും സംഗമം ചർച്ച ചെയ്യും. 

 

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com  സന്ദർശിക്കുക

 

English Summary: – Dr Tom Joseph, Director - New Initiatives, Jain Deemed-to-be University - Techspectations 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com