റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു
Mail This Article
×
അൽബഹ ∙ ജിദ്ദയിൽ കാറിടിച്ച് ചെട്യാർമാട് സ്വദേശി പറമ്പിൽ അബ്ദുൽ റഷീദ് (43) മരിച്ചു. ഉച്ചയ്ക്ക് 2.30ന് ആണ് അപകടം. റഷീദ് സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. അസൈനാറുടെയും ആയിഷ ബീവിയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ റസീന. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സിയാൻ, ഫാത്തിമ ഹല, മുഹമ്മദ് സയാൻ.
English Summary:
Native of Malappuram died in Saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.