ADVERTISEMENT

റിയാദ് ∙ സൗദിയിൽ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യക്കാര്‍ പിക്കപ് വാൻ ഇടിച്ച് മരിച്ചു. വാദിദവാസിറിലെ ഒട്ടക സൂക്കിന് സമീപം ഹദീദിയ റോഡിലുണ്ടായ അപകടത്തിലാണ് തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ ശ്രീകുമാര്‍, ശശികുമാര്‍ എന്നിവർ മരിച്ചത്. 

ഇവര്‍ സഞ്ചരിച്ചിരുന്ന സൈക്കിളിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ച പിക്കപ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസിസി വാദിദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സത്താര്‍ കായംകുളം, അംഗങ്ങളായ സലീം പൊരുകര, നിയാസ് കോട്ടപ്പുറം എന്നിവര്‍ രംഗത്തുണ്ട്.

English Summary:

Two Indians Died in a Road Accident in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com