ADVERTISEMENT

അബുദാബി ∙ സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി നിക്ഷേപ അവസരങ്ങളും വെല്ലുവിളികൾക്ക് പരിഹാരവും തേടി വാർഷിക നിക്ഷേപക സംഗമത്തിനു അബുദാബിയിൽ തുടക്കമായി. 

നിക്ഷേപ തന്ത്രങ്ങളും നയങ്ങളും ആവിഷ്‌കരിക്കുക, നിക്ഷേപവും സാമ്പത്തിക അവസരങ്ങളും പ്രോത്സാഹിപ്പിക്കുക, രാജ്യാന്തര സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. 

ആഗോള നിക്ഷേപ രംഗത്തെ പരിവർത്തനങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാമെന്നും ആദ്യദിനം ചർച്ച ചെയ്തു. നിക്ഷേപത്തിൽ കാലോചിതമായ മാറ്റം ഉൾക്കൊണ്ട് ആഗോള സാമ്പത്തിക വികസനത്തിന് പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.

ആഗോള രാജ്യക്കാർക്കു മുന്നിൽ തുറന്നിട്ട യുഎഇയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇതുവഴി സാധിക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകർ, വ്യവസായികൾ, നിക്ഷേപ കമ്പനികൾ എന്നിവർക്ക് ആഗോള രാജ്യങ്ങളിലെ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കി ബിസിനസ് ശൃംഖല വ്യാപിപ്പിക്കാൻ സമ്മേളനത്തിലൂടെ അവസരമൊരുങ്ങുന്നു. ആഗോള രാജ്യക്കാർക്കു മുന്നിൽ തുറന്നിട്ട യുഎഇയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇതുവഴി സാധിക്കും.

റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽഖാസിമി മുഖ്യപ്രഭാഷണം നടത്തി. എൽബി ഇൻവസ്റ്റ്‌മെന്റ്സ് പ്രസിഡന്റും സിഇഒയുമായ കിഹോ പാർക്ക്, വേൾഡ് അസോസിയേഷൻ ഓഫ് ഇൻവസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി എക്‌സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ ഇസ്മായിൽ ഇർസാഹിൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങി ഒട്ടേറെ പ്രമുഖർ  ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. 

English Summary:

Annual Investment Meeting in Abu Dhabi - MA Yusuf Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com