ADVERTISEMENT

ദുബായ് ∙ ഏപ്രിൽ 16-ന് പെയ്ത കനത്ത മഴയെ തുടർന്ന് അടച്ചിട്ട ദുബായ് മെട്രോയിലെ നാല് സ്റ്റേഷനുകൾ ഈ മാസം 28-നകം വീണ്ടും തുറക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പാസീവ്, ഇക്വിറ്റി, മഷ്‌റക്, എനർജി എന്നീ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ച ശേഷമാണ് സർവീസ് പുനരാരംഭിക്കുക. ബിസിനസ് ബേയിൽ നിന്ന് ഓൺ പാസീവ്, മാൾ ഓഫ് എമിറേറ്റ്സ്, മഷ്‌റഖ്, ഇക്വിറ്റി, ദുബായ് ഇന്‍റർനെറ്റ് സിറ്റി, അൽ ഖൈൽ എന്നീ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാർക്ക് ബദൽ സൗകര്യമെന്ന നിലയിൽ 150 ബസുകൾ തുടർന്നും സർവീസ് നടത്തും.  

English Summary:

Dubai Metro Stations will Resume Operations by April 28th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com