ADVERTISEMENT

ജിദ്ദ ∙  ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയായ ഫ്‌ളൈനാസ്, സൗദി-യുഎഇ സർവീസുകൾ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിലെ നാല് റൂട്ടുകളിൽ നിന്ന് 9 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം. പ്രതിദിനം 20 വിമാനങ്ങൾ വരെ സർവീസ് നടത്തും.

ജിദ്ദ, റിയാദ്, ദമാം, മദീന എന്നീ സൗദി നഗരങ്ങളിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, ദുബായിലെ അൽ മക്തൂം ഇന്‍റർനാഷണൽ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. പുതിയ സർവീസുകൾ 2024 സെപ്റ്റംബറിൽ ആരംഭിക്കും. ഈ വർധനവ് സൗദി അറേബ്യക്കും യുഎഇയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നിരവധി ഗുണങ്ങൾ നൽകും. റിയാദിൽ നിന്ന് ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കും, അബുദാബിയിലെ ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കും, ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ രാജ്യാന്തര  വിമാനത്താവളങ്ങളിലേക്കുമാണ് പുതിയ സർവീസുകൾ. 

English Summary:

Flynas to Increase Services Between Saudi and UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com